ഇസാഫ്-നബാർഡ് സുസ്ഥിര സാമ്പത്തിക വികസന പദ്ധതി ജില്ലയിൽ

Spread the love

കാസർഗോഡ്: നബാർഡ് സഹകരണത്തോടെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി കാസർഗോഡ് ജില്ലയിലും ആരംഭിച്ചു. ഇസാഫ് ബാങ്ക് മുഗു ബ്രാഞ്ച് മാനേജർ അനീഷ് ഇ. അധ്യക്ഷത വഹിച്ച ചടങ്ങ് പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുകയാണ്

പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ മുഖേനയായിരിക്കും ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുക. 14 ജില്ലകളിലായി തിരഞ്ഞെടുത്ത 300 പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. നബാർഡിന്റെ പങ്കാളിത്തത്തോടെയും എസ്എൽബിസി-കിലയുടെ പിന്തുണയോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

പുത്തിഗെ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗൺസിലറായ കൃഷ്ണൻ കെ. പരിശീലനക്ലാസുകൾക്ക് നേതൃത്വം നൽകി. മുഗു വാർഡ് മെമ്പർ എം. എച്ച്. അബ്ദുൾ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി പൊന്നങ്കല, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലാക്ഷ റായ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിത എം. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Report : ASHA MAHADEVAN (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *