ഉമ്മന്‍ചാണ്ടിയും പങ്കാളിയായി

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 137 ാം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കെപിസിസി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കാളിയായി. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ഏറ്റെടുത്ത ഇൗ ക്യാമ്പയിൻ പൂർണ്ണ വിജയമാകുമെന്ന് ഉമ്മൻചാണ്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.

പുതുതലമുറയിൽ ഉൾപ്പെടെ കോൺഗ്രസ് സന്ദേശമെത്തിക്കാൻ പ്രചരണം സഹായകരമാകും. മുഴുവൻ കോൺഗ്രസ് അനുഭാവികളും കുടുംബാംഗങ്ങളും 137 രൂപ ചലഞ്ച് വിജയിപ്പിക്കാൻ മുന്നോട്ടുവരണം. എന്റെ എല്ലാ കുടുംബാംഗങ്ങളും ചലഞ്ചിൽ പങ്കാളിയാകുമെന്നും ഉമ്മൻചാണ്ടി സൂചിപ്പിച്ചു.

Leave a Reply

Your email address will not be published.