കെ. റെയിൽ പദ്ധതിയിൽ ആഗോള ടെൻഡർ വിളിക്കാതെ കൺസൽട്ടൻസി കരാർ നൽകിയതിനു പിന്നിൽ വൻ അഴിമതിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സിസ്ട്രാ എന്ന ഫ്രഞ്ച് കമ്പനിയെ ആഗോള ടെൻഡർ ഇല്ലാതെ നിയോഗിച്ചതിന്റ പിന്നിൽ ഗുരുതര അഴിമതി ഉണ്ട്. മൊത്തം പദ്ധതി ചെലവിന്റെ 5%
കൺസൽട്ടേഷൻ ഫീസ് ആണ്. ആരാണ് സിസ്ട്രാ കമ്പനിയെ കൺസൾട്ടൻസി ആയി നിയമിച്ചത്. ഗ്ലോബൽ ടെൻഡർ ഇല്ലാതെ ഒരു വിദേശ കമ്പനിയെ കൺസൾട്ടൻസി ആയി എങ്ങനെ നിയമിക്കാൻ കഴിയും. ഇതിൽ ഗുരുതര അഴിമതിയുണ്ട് .കാര്യങ്ങൾ ഒന്നും വ്യക്തമാക്കാതെ ജനങ്ങളെ പറ്റിക്കാനാണ് കെ .റെയിലിന്റെ കൈപ്പുസ്തകം പുറത്തിറക്കാൻ തീരുമാനിച്ചത്. കൈപ്പുസ്തകം അച്ചടിക്കുവാൻ ടെൻഡർ വിളിക്കുന്നു. എന്നാൽ, വിദേശ കമ്പനിയെ കൺസൽട്ടന്റ് ആക്കാൻ ടെൻഡർ ഇല്ല . ഇത് അഴിമതിയല്ലാതെ പിന്നെന്താണ്? ഒന്നാം പിണറായി സർക്കാർ തുടങ്ങി വെച്ച കൺസൽട്ടൻസി കമ്മീഷനടി അന്നു താൻ പുറത്ത് കൊണ്ട് വന്നത് കാരണം മാറ്റിവെയ്ക്കേണ്ടി വന്നു .അതാണു ഇപ്പോൾ പിൻവാതിലിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു