സർവ്വകലാശാലകളുടെ വിശ്വാസ്യത നിലനിർത്തണം. പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം – ചെന്നിത്തല

തിരു :  സർവകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
ഡീ .ലിറ്റ് വിഷയം വഷളാക്കിയതിൽ വി.സി.യും ഗവർണ്ണറും സർക്കാരും കൂറ്റക്കാർ .അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കുവാൻ മുഖ്യമന്ത്രി ഇടപെടണം.

എന്തുകൊണ്ടാണു മുഖ്യമന്ത്രി ഇടപെടാത്തത്. ഈ പ്രശ്നം പരിഹരിക്കുവാൻ ഉള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഇല്ലേ? പതിമൂന്നു യൂണിവേഴ്സിറ്റികളിലെയും ഫയലുകൾ കെട്ടികിടക്കുന്നു. തീരുമാനങ്ങൾ ഇല്ല. ഈ നിലയിൽ മുന്നോട്ട് പോയാൽ യൂണിവേഴ്സിറ്റികളിൽ ഭരണസ്തംഭനം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത് അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന ഇപ്പോഴത്തെ ഗുരുതരാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ്.

Leave Comment