റിയാദിലെ മലയാളി ഡ്രൈവർമാരുടെ കൂട്ടായ്മ ട്രാക്ക് ഫെസ്റ്റിവൽ സീസൺ 2 ആഘോഷിച്ചു

Spread the love

റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ ട്രാക്ക് കൂട്ടായ്മ . രണ്ടാം വാർഷികം ആഘോഷിച്ചു .. ട്രാക്ക് ഫെസ്റ്റിവൽ സീസൺ 2, എന്നപേരിൽ നടത്തിയ ആഘോഷപരിപാടി ജീവൻ ടീ വി സൗദി ബ്യുറോ ചീഫ് ഷംനാദ്. കരുനാഗപ്പള്ളി ഉത്‌ഘാടനം ചെയ്തു

ചെയർമാൻ . ഈസ തയ്യിൽ . ആമുഖം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് . ഹാഷ്മിൻ അലി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസ നേർന്നു കൊണ്ട് .സാമൂഹ്യ പ്രവർത്തകന്‍ അയൂബ് കരൂപ്പടന്ന, മാധ്യമ പ്രവര്‍ത്തകന്‍ ജയൻ കൊടുങ്ങല്ലൂർ, സത്താർ കായംകുളം, റാഫി പാങ്ങോട്, സുരേഷ് ശങ്കർ. മൈമൂന അബ്ബാസ്. തസ്‌നിം റിയാസ്, കമർബാനു ടീച്ചർ. ഡോ. ആമിന സെറിൻ. തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങില്‍ വി കെ കെ അബ്ബാസ്‌, അയൂബ് കരൂപടന്ന, ഡോ.അമിന സെറിന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഹാഷ്മിന്‍ അലി, തസ്നീം റിയാസ്, ഈസ തയ്യില്‍ അടക്കം ജീവകാരുണ്ണ്യ,സാംസ്കാരിക, ആരോഗ്യ മാധ്യമ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ ചെയ്ത ഏഴുപേരെ ഉപഹാരം നൽകി ആദരിച്ചു.

ട്രാക്ക് കൂട്ടായ്മയിലെ ഡ്രൈവറായ ഒന്നര മാസം മുൻപ് മരണപ്പെട്ട അബ്ബാസിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം സംഘടനയുടെ എക്സിക്കൂട്ടീവ് മെമ്പറായ അമർ സൽമാന് ഷാജഹാൻ ചാവക്കാടും . ജോൺസൺ മാർക്കോസും ചേർന്ന് കൈമാറി. ചടങ്ങിന് സത്യാനന്ദൻ സ്വാഗതവും .അബ്ദുൽ സലാം നന്ദിയും പറഞ്ഞു .

ഉത്ഘടകന് . കൂട്ടായ്മയുടെ ഭാരവാഹികൾ നൽകിയ സ്നേഹ സമ്മാനം സദസ്സിൽ കൗതുകമുണർത്തി. തുടർന്ന് നടന്ന കലാ പരിപാടികളിൽ . ദേവിക നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച മനോഹര നൃത്തങ്ങളും . തസ്‌നിം റിയാസ് . ഹിബ അബ്ദുൽ സലാം . ആൻഡ്രിയ ജോൺസൺ . അനാമിക സുരേഷ് . അഭിനന്ദ ബാബു . ഷഫാ സിറാസ് . മുത്തലിബ് അൽത്താഫ്, തങ്കച്ചൻ വർഗീസ്, കൂടാതെ കൂട്ടായ്മയിലെ അംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. അമർ സൽമാൻ, രാധാകൃഷ്ണൻ ചെങ്ങന്നൂർ, അബ്ദുൽ അസിസ് . എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *