മലയാളികളുടെ മനസ്സിൽ മെലഡിയുടെ മാന്ത്രിക സംഗീതം നിറച്ച പാട്ടിന്റെ രാജഹംസം ജോൺസൺമാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തികൊണ്ട് വേൾഡ് മലയാളീ കൌൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് സംഗീത സായാഹ്നമൊരുക്കുന്നു. 2002 ഫെബ്രുവരി 6, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഫിലാഡൽഫിയ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന ‘Tribute to Johnson Master’ എന്ന സംഗീത പരിപാടിയിൽ ശബരീനാഥ്, അഞ്ജലി ജയറാം തുടങ്ങിയ അമേരിക്കൻ മലയാളികൾക്കിടയിലെ പ്രശസ്ത ഗായകർ പങ്കെടുക്കുന്നു.
മലയാളിയുടെ എണ്‍പതുകളും തൊണ്ണൂറുകളും സംഗീതം കൊണ്ട് വസന്തകാലം തീര്‍ത്തവരില്‍ പ്രധാനിയാണ് ജോണ്‍സണ്‍ മാസ്റ്റര്‍. ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവത്തിലൂടെ അദ്ദേഹം മെനഞ്ഞ സംഗീതലോകം ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾക്ക് സംഗീതം പകർന്നു എന്നത് മാത്രമല്ല അദ്ദേഹത്തെ അതുല്യനാക്കി മാറ്റുന്നത്. സിനിമകൾക്ക് നൽകിയ പശ്ചാത്തല സംഗീതവും അദ്ദേഹം കണ്ടക്റ്റ് ചെയ്ത ലൈവ് ഓർക്കസ്ട്രയുമൊക്കെ സിനിമാഗാനങ്ങളോടൊപ്പം മലയാളി മനസുകളിൽ നിലകൊള്ളും.
നിലവിലെ പാൻഡമിക് സാഹചര്യത്തിൽ കർശനമായ CDC ഗൈഡ് ലൈൻ അനുസരിച്ചു പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുൻപാകെ ആയിരിക്കും ഈ സംഗീതസായാഹ്നം അരങ്ങേറുക. കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളീ കൌൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് ഭാരവാഹികളുമായി ബന്ധപ്പെടുക.
സന്തോഷ് ഏബ്രഹാം, ചെയർമാൻ – 215 605 6914 സിനു നായർ, പ്രസിഡണ്ട് – 215 668 2367 സിജു ജോൺ, ജനറൽ സെക്രട്ടറി – 267 496 2080 റിനെ ജോസഫ്, ട്രെഷറർ – 215 498 6090 സൂരജ് ദിനമണി, കൾച്ചറൽ ഫോറം – 215 437 2107.