കോവിഡ് മൂന്നാം തരംഗം നേരിടാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അതില്‍ നിന്നും ഉണ്ടായ പ്രശ്‌നങ്ങളും തലസ്ഥാന നഗരിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചു. എത്രയും വേഗം ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യമന്ത്രി തയ്യാറാകണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ കോവിഡ് വ്യാപനം അധിവേഗം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒറ്റദിവസം കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 4000 ആയിരുന്നു തിരുവനന്തപുരം ജില്ലയല്‍.റ്റിപിആര്‍ 46.68 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ല മുഴുവന്‍ ഒരു ക്ലസ്റ്ററായി മാറുന്ന സാഹചര്യമാണുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളിലും ഓഫീസുകളിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും വ്യാപകമായി രോഗവ്യാപനം ഉണ്ടായതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചമട്ടാണ്. പോലീസ് സേനാംഗങ്ങള്‍ക്കിടയിലും രോഗവ്യാപനം ശക്തമാണ്. സെക്രട്ടേറിയറ്റില്‍ പകുതി ജീവനക്കാര്‍ രോഗബാധിതരാണ്. ഇത് ഭരണസ്തംഭനത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ആശുപത്രികളില്‍ രോഗികള്‍ക്ക് കിടക്ക കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കിളിമാനൂരിലെ ഒരു രോഗിയ്ക്ക് 11 മണിക്കൂറാണ് ആംബുലന്‍സില്‍ കാത്തിരിക്കേണ്ടി വന്നത്. ഇത് കേരളത്തിലെ പല ആശുപത്രികളുടെയും സ്ഥിതി ഇതുക്കൊതന്നെയാണ്. ഒന്നും രണ്ടും തരംഗത്തിലുണ്ടായിരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നാലില്‍ ഒന്ന് പോലും ഇപ്പോള്‍ തലസ്ഥാനജില്ലയില്‍ നടക്കുന്നില്ല. സ്‌കൂളുകള്‍ക്ക് പുറമെ കോളേജുകള്‍ക്കും രണ്ടാഴ്ച അവധി പ്രഖ്യാപിക്കണം.കഴിഞ്ഞ ദിവസം ഇതുസംബന്ധമായി ഇറങ്ങിയ ഉത്തരവില്‍ അവ്യക്തയുണ്ട്. അത് പരിഹരിച്ച് ഉത്തരവിറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.