വര്‍ഗീയത; കേന്ദ്ര ഗവണ്‍മെന്റ് സമീപനം ആപത്കരം: രമേശ് ചെന്നിത്തല

Spread the love

ചിക്കാഗൊ: മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ ഭീഷിണിയുയര്‍ത്തി, വര്‍ഗ്ഗീയത ആളികത്തിച്ചു അതിലൂടെ അധികാരത്തില്‍ തുടരുന്നതിനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ സമീപനം ആപത്കരമാണെന്ന് മുന്‍പ്രതിപക്ഷ നേതാവും എം.എല്‍.എ.യുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ചിക്കാഗൊ ചാപ്റ്റര്‍ ജനുവരി 26ന് സൂം വഴി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സമ്മേളത്തില്‍ മുഖ്യാത്ഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു രമേശ്. പ്രസിഡന്റ് തമ്പിമാത്യൂ അധ്യക്ഷത വഹിച്ചു. ജെസ്സി റിന്‍സി സ്വാഗതമാശംസിച്ചു.

ജാതിയും മതവും, വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് നിഷേധിക്കുന്നതിനുള്ള അവകാശമില്ല. പക്ഷേ ഇന്ത്യയില്‍ ഇന്ന് നടക്കുന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വര്‍ഗ്ഗീയത ആളികത്തിക്കുന്നത് എത്രയോ, അത്രയും വോട്ടുകിട്ടുന്ന അവസ്ഥയിലേക്ക് കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്റ് അധ:പതിച്ചിരിക്കുന്നു. ഇവിടെ ആര്‍ക്കും നീതി ലഭിക്കുന്നില്ല. ഹിന്ദുവും, മുസ്ലീമും, ജൈനനും, ക്രിസ്ത്യാനിയും എല്ലാവരും ഒരമ്മ പെറ്റ മക്കളെപോലെ ജീവിക്കേണ്ട നാട്ടില്‍ എല്ലാ മതവിശ്വാസങ്ങളേയും സഹിഷ്ണുതയോടെ നോക്കികാണാന്‍ നമ്മുക്ക് കഴിയണം. നെഹ്‌റുവും, ഗാന്ധിജിയും, സര്‍ദാര്‍വല്ലഭായ് പട്ടേലും, അബ്ദുള്‍കലാം ആസാദും തുടങ്ങിയ ഫൗണ്ടിംഗ് ഫാദേഴ്‌സ് വിഭാവനം ചെയ്തത് അതാണ്. അതുകൊണ്ടുതന്നെയാണ് സെകുലറിസം എന്ന വാക്ക് ഇന്ദിരാഗാന്ധി ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തതെന്നും രമേശ് പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളഇകളെ നേരിടാന്‍ കഴിയണമെങ്കില്‍ സെക്ുലര്‍ ശക്തികള്‍ ഒന്നിച്ചുനില്‍ക്കണം. മതേതരശക്തികളുടെ ഏകീകരണം നടക്കാത്തതാണ് വര്‍ഗ്ഗീയശക്തികള്‍ തഴച്ചുവളരുന്നത്. ഇതിനെ നേരിടാന്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിനു മാത്രമേ കഴിയുകയുള്ളൂ രമേശ് പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരേയും രമേശ് ആഞ്ഞടിച്ചു. വിവരാവകാശ നിയമത്തെ ഇല്ലാതാക്കുന്ന, അകൗണ്ട് ജനറലിനെ ഇലാതാക്കുന്ന, ജനങ്ങളോടു പ്രതിബന്ധത ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കേരള ഗവണ്‍മെന്റ് ജനാധിപത്യത്തിന്റെ പുഴുകുത്തുകളായി മാറിയിരിക്കുന്നു എന്ന രമേശ് പറഞ്ഞു. ആന്റോ കവലയ്ക്കല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *