വെര്‍ജീനിയ കോളേജില്‍ രണ്ടു ഓഫീസര്‍മാര്‍ വെടിയേറ്റു മരിച്ചു, പ്രതി അറസ്റ്റില്‍

Spread the love

വെര്‍ജിനിയ: വെര്‍ജിനിയ ബ്രിഡ്ജ് വാട്ടര്‍ കോളേജില്‍ രണ്ട് സേഫ്റ്റി ഓഫീസര്‍മാര്‍ വെടിയേറ്റു മരിച്ചു.

ഫെബ്രുവരി 1 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഓഫീസര്‍ ജോണ്‍ പെയ്ന്റര്‍, ജെ.ജെ.ജെഫ്സണ്‍ എന്നിവരാണ് വെടിയേറ്റു മരിച്ചതെന്ന് വെര്‍ജീനിയ സ്റ്റേറ്റ് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന പേര്‍ വെളിപ്പെടുത്താത്ത ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Picture2

ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ ക്യാമ്പസില്‍ നിരവധി വെടിയൊച്ച കേട്ടതായി അലക്സ് ഹള്‍മാന്‍ പറഞ്ഞു. ഓഫീസര്‍മാര്‍ക്ക് വെടിയേല്‍ക്കുന്നതിന് മുമ്പാണ് ശബ്ദം കേട്ടതെന്നും അലക്സ് കൂട്ടിചേര്‍ത്തു.

വെടിവെപ്പു ഉണ്ടായ ഉടനെ കോളേജിലെ മറ്റു വിദ്യാര്‍ത്ഥികളെ ഷെല്‍ട്ടറിലേക്ക് മാറ്റുകയും, കോളേജ് ലോക്ക്ഡൗണ്‍ ചെയ്യുകയും ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

Picture3

ഉച്ചകഴിഞ്ഞു 4 മണിയോടെ പ്രതിയെന്ന് സംശയിക്കുന്ന ഒരു വ്യക്തിയുടെ നോര്‍ക്ക് ഏകദേശം പത്തോളം ഓഫീസര്‍മാര്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രങ്ങള്‍ പോലീസു പുറത്തുവിട്ടു.

കൊല്ലപ്പെട്ട ഇരുവരും അടുത്ത സ്നേഹിതരായിരുന്നുവെന്ന് ബ്രിഡ്ജ് വാട്ടര്‍ കോളേജ് പ്രസിഡന്റ് ഡേവിഡ് ബുഷ്മാന്‍ പറഞ്ഞു. വെര്‍ജീനിയ ഗവര്‍ണ്ണര്‍ ഗ്ലെന്‍ യങ്ങ്കിന്‍ സാഹചര്യങ്ങള്‍ സസൂക്ഷം പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *