ഡാളസ് ലൗവ് ഫീല്‍ഡില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും വ്യാഴാഴ്ച റദ്ദാക്കിയതായി കമ്പനി

Spread the love

ഡാളസ് : ഡാളസിലെ പ്രമുഖ വിമാനതാവളമായ ലൗവ് ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടേണ്ടതും വന്നു ചേരേണ്ടതുമായ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി സൗത്ത് വെസ്റ്റ് കമ്പനി അധികൃതര്‍ ചൊവാഴ്ച ഒരു പ്രസ്താവനയില്‍ അറിയിച്ചു.

ബുധനാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി വരെ ഡാളസില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നതിനാലാണ് വിമാനം സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നത് .

ഇവിടെ കനത്ത ഹിമപാതവും ഐസ് മഴയും വളരെ താഴ്ന്ന താപനിലയുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത് .

Picture2

ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് എയര്‍ലൈന്‍സ് ടെക്സസ് ,ആര്‍ക്കന്‍സാസ്, കാന്‍സസ് , ഒക്കലഹോമ , ടെന്നിസി തുടങ്ങിയ 13 എയര്‍പ്പോര്‍ട്ടുകളില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകള്‍ക്കാണ് ട്രാവല്‍ അഡൈ്വസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായ കനത്ത ഹിമപാതവും , ഐസും മഴയും ടെക്സസ് ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. രണ്ടു മൂന്നു ദിവസങ്ങളാണ് വൈദ്യതി ബന്ധം പോലും വിഛേദിക്കപ്പെട്ട് മരം കോച്ചുന്ന തണുപ്പില്‍ വീടുകളില്‍ കഴിയേണ്ടി വന്നത് . ചില സ്ഥലങ്ങളില്‍ വൈദ്യതി പുനഃസ്ഥാപിക്കപ്പെട്ടത് ഒരാഴ്ചക്ക് ശേഷമാണ് .

ഡാളസ് ഐ.എസ്.ഡിയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട് . ഗാര്‍ലന്റ് ഐ.എസ്.ഡി വ്യാഴാഴ്ച സ്‌കൂളുകള്‍ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട് .

Author

Leave a Reply

Your email address will not be published. Required fields are marked *