ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പാചരണവും, കൺവൻഷനും നടക്കും.

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഫെബ്രുവരി 6 ഞായറാഴ്ച മുതൽ 9 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കൺവൻഷനും നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 .30 സന്ധ്യാ നമസ്കാരവും വചനശുശ്രൂഷയും നടക്കും. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം, തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി ഫാ.ബിജോയ് സഖറിയ (മാനേജർ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ.ഐസക് ബി. പ്രകാശ് തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബുധനാഴ്ച വൈകിട്ട് 6 .30 ന് സന്ധ്യാ നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയോടും കൂടി മൂന്ന് നോമ്പ് സമാപിക്കും.

നോമ്പാചരണ ശുശ്രുഷയിലും, കൺവൻഷനിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യം ക്ഷണിക്കുന്നതായി വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം, ട്രസ്റ്റീ ശ്രീ. എറിക്‌ മാത്യു, സെക്രട്ടറി ശ്രീ ഷാജി പുളിമൂട്ടിൽ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി ) 770-310-9050
ശ്രീ. എറിക്‌ മാത്യു (ട്രസ്റ്റീ) 443-314-9107
-ശ്രീ ഷാജി പുളിമൂട്ടിൽ (സെക്രട്ടറി ) -832-775-5366

Leave Comment