കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയ്ക്ക് നവസാരഥികള്‍

Spread the love

വാന്‍കൂവര്‍: കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ 2022 കാലയളവി ലേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു .

സോള്‍വിന്‍ ജെ കല്ലിങ്കല്‍ പ്രസിഡന്റും, ജോബു ജോസഫ് മാത്യു സെക്രട്ടറിയും ആയ 13 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

ഷെമീന്‍ റഷീദ് (ട്രഷറര്‍),രാജേഷ് മേനോന്‍ (വൈസ് പ്രസിഡന്റ്), ജയശ്രീ അടുക്കടകം ( ജോയിന്റ് സെക്രട്ടറി), ജോര്‍ജ് വര്‍ഗിസ് (ജോയിന്റ് ട്രഷറര്‍), സിന്‍സി സഖറിയ (ഇവന്റ് മാനേജ്‌മെന്റ്), ഷമീര്‍ മുഹമ്മദ് (കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ), ജിതിന്‍ ജേക്കബ് ( ന്യൂ ഇമിഗ്രന്റ് സര്‍വീസ് ), സജ്ന കരിം (സോഷ്യല്‍ മീഡിയ & മാര്‍ക്കറ്റിങ്), പ്രിയ നെബിന്‍ (ഫാമിലി എന്റീച്ച്‌മെന്റ്), രമേശ് രാജഗോപാല്‍ ( മെംബര്ഷിപ് കോര്‍ഡിനേഷന്‍), ആന്‍ വര്‍ഷ രഞ്ജന്‍ (ലിറ്ററേചര്‍ & മാഗസിന്‍ ), എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

പുതിയ പ്രവര്‍ത്തന വര്‍ഷത്തില്‍ എല്ലാവരില്‍ നിന്നും ആത്മാര്‍ത്ഥമായ പിന്തുണയും സജീവ പങ്കാളിത്തവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *