പാലക്കാട് യുവാവിനെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകർക്കു മുഖ്യമന്ത്രിയുടെ നന്ദി

Spread the love

തിരുവനന്തപുരം: പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയർപ്പിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബാബുവിനെ രക്ഷിക്കുകയെന്നതു നാടൊന്നാകെ ആഗ്രഹിച്ച കാര്യമായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെൻറ് സെന്ററിലെ സൈനികർ, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവരോട് നന്ദി പറയുന്നു. കേരള പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, എൻ.ഡി.ആർ.എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കൽ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനൻറ് ജനറൽ എ അരുണിനെ ഫോണിൽ വിളിച്ചു നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *