പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും റിവേഴ്സ് റിപോ നിരക്ക് ഉയര്‍ത്തുന്നതിനു പകരം സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന നിലപാടു തന്നെ തുടരാന്‍ തീരുമാനിച്ചതിലൂടെ വിപണിയെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. പണപ്പെരുപ്പത്തിലുപരി വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കുന്ന നിലപാടാണിത്. അതേസമയം പണപ്പെരുപ്പത്തിന്‍റെ അപകട സാധ്യതയെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാന്‍ ജാഗ്രതയോടെയാണ് ഈ നയം സ്വീകരിച്ചിരിക്കുന്നത്. ഇന്ധനവില വര്‍ധന, വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍, ശുഭാപ്തിവിശ്വാസത്തോടെയുള്ള പണപ്പെരുപ്പമാണ് പ്രവചിച്ചിരിക്കുന്നത് എന്നു കാണാവുന്നതാണ്.
വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍, ഗ്രൂപ്പ് പ്രസിഡന്‍റ് & സി.എഫ്.ഒ
Report : Anju V Nair (Accounts Manager)