കൊച്ചി : ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് സവിശേഷമായ ആഭരണ ശേഖരം അവതരിപ്പിക്കുന്നു. വാലന്റൈൻസ് ഡേ എക്സ്‌ക്ലൂസിവ് ‘ബീ മൈൻ ഹാർട്ട് ടു ഹാർട്ട് ‘ വാലന്റൈൻ കളക്ഷനിൽ പ്രണയദിനം കൂടുതൽ മനോഹരമാക്കാനുള്ള വ്യത്യസ്തമാർന്ന ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള ആഭരണങ്ങളുടെ വൻ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. സർട്ടിഫൈഡ് ഡയമണ്ടിലും റോസ്, യെല്ലോ
ഗോൾഡിലും തീർത്ത ഹാർട്ട് തീമിൽ രൂപകൽപന ചെയ്‌തിട്ടുള്ള ലിമിറ്റഡ് എഡിഷൻ കളക്ഷനുകളുൾപ്പെടെ വ്യത്യസ്ത ഡിസൈനുകളിലുള്ള മോതിരങ്ങൾ, ബ്രേസ്‌ലെറ്റുകൾ, പെന്റന്റുകൾ, നെക്‌ലേസുകൾ എന്നിവ ഈ സവിശേഷ ശേഖരണത്തിൽ ഉൾപ്പെടുന്നു. എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഈ ജൂവലറി കളക്ഷൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ലോകം ന്യൂ നോർമലിനെ പുൽകുമ്പോൾ ബന്ധങ്ങളേയും ഹൃദയത്തോട് ചേർത്തു നിർത്തേണ്ടതുണ്ട്. ഈ പ്രണയദിനത്തിൽ ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ടവർക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സമ്മാനങ്ങൾ നല്കാൻ ജോയ്ആലുക്കാസിന്റെ പ്രണയദിന സ്‌പെഷ്യൽ ‘ ബീ മൈൻ ഹാർട്ട് ടു ഹാർട്ട് ‘ ശേഖരം സഹായകമാകും. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് ഉപഭോകതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തില്‍ അത്യാകര്‍ഷകവും നൂതനവുമായ രൂപകല്പനയിലുള്ളതാണ് ഈ ആഭരണശ്രേണി. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ ഈ ആഭരണങ്ങള്‍ പുതുമയാര്‍ന്ന പാറ്റേണുകളിലും, ഡിസൈനുകളിലുമാണ് വിപണിയിലെത്തുന്നത്.
‘ബി മൈൻ ഹാർട്ട് ടു ഹാർട്ട്’ കളക്ഷൻ രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽ ലഭ്യമാണ്.
Report :
Anna Priyanka Roby : (Assistant Account Manager)