വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. മൂന്ന് പതിറ്റാണ്ട് വ്യാപാരി സമൂഹത്തിന്റെ അവകാശപോരാട്ടങ്ങളുടെ ശബ്ദമായിരുന്നു ടി നസിറുദ്ദീന്‍. വ്യാപാരി സമൂഹത്തെ ഒരുമിച്ച്
അണിനിരത്തി സംഘടിത ശക്തിയാക്കി വളര്‍ത്തിയതില്‍ നസിറുദ്ദീന്റെ പങ്ക് വലുതാണ്. വ്യാപാരികളുടെ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ ആരേയും കൂസാക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അതുതന്നെയാണ് നസിറുദ്ദീന്‍ എന്ന സംഘടനാ നേതാവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയതും. ടി.നസുറുദ്ദീന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുധാകരന്‍ പറഞ്ഞു.