ഡാളസ് : അമേരിക്കയിൽ സർഗവാസനയുള്ള മലയാളകവികളെ പ്രോൽസാഹിപ്പിക്കുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ്
കവിത അവാർഡ് 2022 മുതൽ എല്ലാ വർഷവും സംഘടിപ്പിക്കും. കഴിഞ്ഞ മുപ്പതു വർഷമായി ഡാളസ് കേന്ദീകരിച്ചു പ്രവർത്തിക്കുന്ന കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസിമലയാളകവിയുമായ ശ്രീ മനയിൽ ജേക്കബിന്റെ സ്മരണാർത്ഥമാണ് ഈ അവാർഡ് നൽകപ്പെടുന്നത്. വിജയിയ്ക്കു ഇരുനൂറ്റിയൻപതു യു എസ് ഡോളറും ഫലകവും പ്രശസ്തിപത്രവും മാർച്ച്- ഏപ്രിൽ മസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടുന്നതാണ്.
രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകളുണ്ട്. മലയാള പദ്യ- ഗദ്യകവിതകളാണ് പരിഗണിക്കപ്പെടുന്നത്. സജീവസാഹിത്യപ്രതിഭകളായ അഞ്ച് അംഗങ്ങളടങ്ങുന്നതാണു ജഡ്‌ജിങ് കമ്മിറ്റി. അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
വടക്കെ അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്.
രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ പിഡീഎഫ് ആയി ഈമെയിലിലൂടെ അയയ്ക്കേണ്ടതാണ്. ഒരാളിൽ നിന്നു ഒരു കവിത മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. സമർപ്പിക്കേണ്ടുന്ന അവസാന തീയതി ഫെബ്രുവരി 28, 2022.
കെ എൽ എസ്സിന്റെ ഭാരവാഹികളോ വിധികർത്താക്കളോ ഒഴികെ, ഡാലസ്സടക്കം നോർത്ത് അമേരിക്കയിൽ നിന്നുള്ള എല്ലാ മലയാളകവികൾക്കും. ഈ മൽസരത്തിൽ പങ്കുചേരാവുന്നതാണ്.
കൃതികൾ അയക്കേണ്ട വിലാസം: KLS, 5222 Hopewell Dr., Garland, TX-75043
ഇമെയിൽ: [email protected]
റജിസ്റ്റ്രേഷൻ ഫീ: 10 ഡോളർ
OR Send to Zelle Anaswar Mampilly 203-400-9266 (Cell)
For more information : Siju v George (KLS President)- 214-282-7458 Haridas Thankappan (KLS Secretary) – 214-908-5686