സിഎംഎ വനിതാ ഫോറം ഉദ്ഘാടനം ടോമിന്‍ തച്ചങ്കരി നിര്‍വഹിച്ചു

Spread the love

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ഡിജിപി ടോമിന്‍ തച്ചങ്കരി നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന്റെ മുഖ്യാതിഥി ടോമിന്‍ തച്ചങ്കരി ആയിരുന്നു. കൂടുതല്‍ വനിതകള്‍ സംഘടനയിലൂടെ മുന്നോട്ട് വന്ന് തങ്ങളുടെ കഴിവുകള്‍ വളര്‍ത്തണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കഴിവ് തെളിയിച്ച വനിതകള്‍ ഷിക്കാഗോ Picture2

മലയാളി അസോസിയേഷനില്‍ പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ട് വന്നത് സോഷ്യല്‍ ഓര്‍ഗനൈസേഷനില്‍ വനിതാ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്റെ മകുടോദാഹരണമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം ചൂണ്ടികാട്ടി.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം വനിതകള്‍ മുന്നോട്ട് വന്ന് പ്രവര്‍ത്തിക്കുന്നത്. വനിതാ പ്രതിനിധികളായി ഡോ. റോസ് വടകര, ഷൈനി തോമസ്, ഡോ. സ്വര്‍ണ്ണം ചിറമേല്‍ എന്നിവരെ കൂടാതെ ലീല ജോസഫ്(സെക്രട്ടറി), ഷൈനി ഹരിദാസ് (ട്രഷറര്‍), ഡോ. സിബിള്‍ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ഡോ. സൂസന്‍ ചാക്കോ(ബോര്‍ഡ് മെമ്പര്‍) എന്നിവരും പ്രവര്‍ത്തിക്കുന്നു. മാര്‍ച്ച് 12 ന് വിമന്‍സ് ഡേ. ആഘോഷങ്ങള്‍ നടത്തും.

ജോഷി വള്ളിക്കളം

Author

Leave a Reply

Your email address will not be published. Required fields are marked *