ഡയറി പ്രകാശനം 17ന് (ഇന്ന്)

Spread the love

കെപിസിസിയുടെ 2022 -ാം വര്‍ഷത്തെ ഡയറിയുടെ പ്രകാശനം ഫെബ്രുവരി 17 രാവിലെ 11ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പ്രതിപക്ഷ നേതാവ് വിഡി സതീശന് ആദ്യ കോപ്പി നല്‍കി നിര്‍വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം അധ്യക്ഷത വഹിക്കും.എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തിലെ ജനാധിപത്യ മുന്നേറ്റങ്ങളുടേയും വസ്തുതകളും ചരിത്ര വിവരങ്ങളും ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *