ഫോമാ വിമന്‍സ് റെപ്പായി പ്രൊഫസര്‍ കൊച്ചുറാണി ജോസഫ് – കെ. കെ. വര്‍ഗ്ഗീസ്

മക്കാലന്‍/ടെക്‌സാസ്: ഫോമാ 2022-24 കാലഘട്ടത്തിലേക്ക് വനിതാ പ്രതിനിധിയായി മത്സരിക്കുകയാണ്, ടെക്‌സാസ് സംസ്ഥാനത്തിലെ ഹ്യൂസ്റ്റണടുത്ത് മക്കാലനില്‍ നിന്നും കൊച്ചുറാണി ജോസഫ്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് റിയോ ഗ്രാന്‍ഡേ വാലിയിലെ നേഴ്‌സിംഗ് സ്‌ക്കൂളില്‍ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയാണ് കൊച്ചറാണി.

കേരളാ അസ്സോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡേ വാലിയെ പ്രതിനിധീകരിച്ചാണ് കൊച്ചുറാണി മത്സര രംഗത്ത് വരുന്നത്. സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ച കൊച്ചുറാണി, തന്റെ പ്രവര്‍ത്തന മണ്ഡലമായ ആരോഗ്യ രംഗത്ത് നിന്നു കൊണ്ട് ഫോമായില്‍ മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യം ഇടുന്നത്. ്ര

പിവന്റീവ് കെയറില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന കൊച്ചുറാണി, നോര്‍ത്ത് അമേരിക്കന്‍ മലയാളി കുട്ടികളുടെയും യുവതി – യുവാക്കളുടെയും ഇടയില്‍, പ്രമേഹം ഒബീസിറ്റി മുതലായ പ്രശ്‌നങ്ങള്‍ ഡയറ്റ്, ബോധവല്‍ക്കരണ ക്ലാസ് കള്‍ തുടങ്ങിയവയിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 1999-ല്‍ അമേരിക്കയിലെ റ്റാമ്പയിലെത്തിയ കൊച്ചുറാണി, ഭര്‍ത്താവ് എബ്രഹാം ജോസഫ്, മക്കളായ എബിന്‍, മീരാ, ടോമി എന്നിവരോടൊപ്പം 2004 മുതല്‍ മക്കാലനിലാണ് താമസം.

Leave Comment