റഷ്യ യുക്രെയ്‌നെ ആക്രമിച്ചാല്‍ ഉണ്ടാകുന്ന യുദ്ധം രക്ത രൂക്ഷിതമായിരിക്കും; മുന്നറിയിപ്പുമായി ബൈഡന്‍

വാഷിംങ്ടന്‍: റഷ്യ യുക്രെയ്‌നിനെ അകാരണമായി ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന യുദ്ധം രക്തരൂക്ഷിതവും നശീകരണാത്മകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. റഷ്യന്‍ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന യുദ്ധ സമാന സാഹചര്യങ്ങളെ കുറിച്ചു ഫെബ്രുവരി 15 ചൊവ്വാഴ്ച ടെലിവിഷനിലൂടെ പ്രസ്താവന നടത്തുകയായിരുന്നു ബൈഡന്‍.

‘നിങ്ങള്‍ ഞങ്ങളുടെ ശത്രുക്കളല്ലാ, നിങ്ങള്‍ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നവരല്ല. റഷ്യന്‍ യുക്രെയ്ന്‍ ജനങ്ങള്‍ നമ്മിലൂടെ ആഴമായ സുഹൃദ്ബന്ധം, സാംസ്‌ക്കാരിക ഐക്യം എന്നിവയെ കുറിച്ചെല്ലാം വ്യക്തമായ ബോധം എനിക്കുണ്ട്. എന്നാല്‍ റഷ്യന്‍ ഭരണാധികാരികള്‍ യുദ്ധം ആഗ്രഹിക്കുന്നു.

Picture2

ഇത് അനവസരത്തിലുള്ളതും, അകാരണവുമാണ്. യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന അവഗണിച്ചാല്‍ സ്വയം മുറിവേല്‍പ്പിക്കുന്ന അനുഭവമായിരിക്കും റഷ്യക്കുണ്ടാകുക’ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

റഷ്യ യുക്രെയ്‌നെ ആക്രമിച്ചാല്‍ അതിനെ നേരിടാന്‍ യുഎസും സഖ്യകക്ഷികളും തയാറായിരിക്കുന്നു. സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങള്‍ റഷ്യക്കു നേരിടേണ്ടി വരും. ഇപ്പോഴും യുദ്ധം ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്നും റഷ്യ കുറച്ച് സൈനികരെ പിന്‍വലിച്ചാലും യുദ്ധ സാഹചര്യം ഒഴിവായെന്ന് പറയാന്‍ കഴിയുകയില്ലെന്നും ബൈഡന്‍ പറഞ്ഞു.

Leave Comment