19,20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും

Spread the love

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളുകളിൽ എത്തുന്നതിന് മുന്നോടിയായി 19,20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും; മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി;നാളെ ജില്ലാ കളക്ടർമാരുടെ യോഗം.

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും.

ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം.

സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു.

സ്കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. നാളെ(17-02-2022) വൈകീട്ട് നാലു മണിക്ക് ഓൺലൈൻ ആയാണ് യോഗം. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *