ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ്: ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു.

Spread the love

അര്‍ഹിക്കുന്നതായും ആസ്റ്റര്‍ ഗാര്‍ഡിയന്‍ അവാര്‍ഡ്‌സിനെക്കുറിച്ച് സംസാരിച്ച അവര്‍ അഭിപ്രായപ്പെട്ടു. ”ആരോഗ്യ സംരക്ഷണത്തില്‍ പ്രതിരോധത്തിന്റെ ആദ്യ നിര കൈകാര്യം ചെയ്യുന്ന നഴ്സുമാര്‍ക്ക് അംഗീകാരം ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചരിത്രം സൃഷ്ടിക്കുന്ന ഈ സുപ്രധാന അവാര്‍ഡിന്റെ ജൂറിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അതിയായ സന്തോഷവതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

”ആഗോളതലത്തില്‍ ദുരന്തനിവാരണത്തിനും പകര്‍ച്ചവ്യാധി പ്രതികരണത്തിനും നഴ്സുമാരാണ് മുന്‍നിരയിലുള്ളതെന്നും, ഈ ജൂറിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനാണെന്നും, സിറ്റ്‌സര്‍ലന്റ് ആസ്ഥാനമായ യുനൈറ്റ്ഡ് നാഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാമിന്റെ റിസിലിയന്‍സ് ടു ഡിസാസ്റ്റേര്‍സ് ആന്റ് കോണ്‍ഫ്‌ളിക്റ്റ്‌സ് ഗ്ലോബല്‍ സപ്പോര്‍ട്ട് ബ്രാഞ്ച് ആക്റ്റിങ് ഹെഡായ മുരളീ തുമ്മാരുകുടി പറഞ്ഞു.

‘മനുഷ്യരാശിക്കുവേണ്ടിയുള്ള സേവനങ്ങള്‍ക്കും മഹത്തായ സംഭാവനകള്‍ക്കും നഴ്‌സുമാര്‍ക്ക് ഒരു ആഗോള വേദിയില്‍ അംഗീകാരം ലഭിക്കുക എന്നത് ആ സമൂഹം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന കാര്യമാണെന്നും, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ലോഞ്ച് ചെയ്തതിലൂടെ ആ സമയം വന്നിരിക്കുകയാണെന്നും ഇതിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കരീബിയന്‍ വള്‍നറബിള്‍ കമ്മ്യൂണിറ്റീസ് കോളിഷന്റെ (സിവിസി) എക്‌സിക്യൂട്ടീവ് ഡയറക്ടറും, പ്രോ ആക്റ്റിവിഡാഡിന്റെ ബാഹ്യ ബന്ധങ്ങളെക്കുറിച്ചുള്ള പ്രത്യേക ഉപദേശകയുമായ ഡോ. കരോലിന്‍ ഗോമസ് പറഞ്ഞു. കരീബിയന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കോ-ചെയര്‍പേഴ്‌സണും, ഗ്ലോബല്‍ ഫണ്ട് ബോര്‍ഡിലേക്കുള്ള വികസ്വര രാജ്യങ്ങളുടെ എന്‍ജിഒ ഡെലിഗേഷന്റെ ബോര്‍ഡ് അംഗവുമാണ് ഡോ. കരോലിന്‍ ഗോമസ്.

നിര്‍വ്വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍, മൂല്ല്യനിര്‍ണ്ണയം എന്നിവയെ അടിസ്ഥാനമാക്കി വിദഗ്ധരുടെ ഒരു സ്വതന്ത്ര പാനല്‍ വിലയിരുത്തപ്പെടുന്ന അപേക്ഷകള്‍ പരിശോധിച്ച് അന്തിമ വിജയിയെ നിര്‍ണ്ണയിക്കാന്‍ സ്വതന്ത്രമായ ഒരു ഗ്രാന്റ് ജൂറിക്ക് മുന്നില്‍ ഫൈനലിസ്റ്റുകളെ അവതരിപ്പിച്ചുകൊണ്ടാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുക. സൂക്ഷ്മത ഉറപ്പുവരുത്തുന്നതിന് ‘പ്രൊസസ് അഡൈ്വസര്‍’ എന്ന നിലയില്‍ ഏണസ്റ്റ് ആന്റ് യംങ് എല്‍എല്‍പിയെ നിയോഗിച്ചാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അവാര്‍ഡിന്റെ ആദ്യ പതിപ്പായ ഈ വര്‍ഷം 2022 മെയ് മാസത്തില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ വിജയികളുടെ പ്രഖ്യാപനവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. അന്തിമ തീരുമാനങ്ങള്‍ എടുക്കുന്ന ജൂറി അംഗങ്ങളുമായി ഫൈനലിസ്റ്റുകള്‍ വ്യക്തിഗത അഭിമുഖത്തിന് വിധേയരായതിനുശേഷം അന്താരാഷ്ട്ര നഴ്സസ് ദിനമായ 2022 മെയ് 12ന് വിജയികളെ പ്രഖ്യാപിക്കും. 250,000 യുഎസ് ഡോളറിന്റെ ഫസ്റ്റ് പ്രൈസിന് പുറമെ, മറ്റ് 9 ഫൈനലിസ്റ്റുകള്‍ക്കും സമ്മാനങ്ങളും, അവാര്‍ഡുകളും സമ്മാനിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനും ദയവായി സന്ദര്‍ശിക്കുക: www.asterguardians.com

Report : Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *