ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഉമ്മന്‍ചാണ്ടി

Spread the love

ഐഎച്ച്ആര്‍ഡിയിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി.ചാക്ക ഐഎച്ച്ആര്‍ഡി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ഐഎച്ച് ആര്‍ഡി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഒരുവര്‍ഷമായി ശമ്പളം കിട്ടാതെ ജീവനക്കാര്‍ ദുരിതത്തിലാണ്. അത് കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിക്കരുത്. ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്. ഐഎച്ച്ആര്‍ഡിയിലെ ജീവനക്കാര്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവന നല്‍ക്കുന്ന അവഗണിക്കാന്‍ കഴിയാത്ത വിഭാഗമാണ്. പ്രതികൂല സാഹചര്യത്തിലും അവര്‍ ജോലിക്ക് മുടക്കം വരുത്തിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഐഎച്ച്ആര്‍ഡി കടന്ന് പോകുന്നത്.

ഉള്‍നാടന്‍ ഗ്രാമങ്ങളിലും ആദിവാസി-മലയോര മേഖലകളിലെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമാണ് ഐഎച്ച്ആര്‍ഡി. ഇവിടെ 1500 ജീവനക്കാരും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്. എത്രയും വേഗം ശമ്പള വിതരണം നടത്തണം.സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഐഎച്ച്ആര്‍ഡിയുടെ സ്ഥാപനങ്ങള്‍ക്ക് അഡീഷണല്‍ ഗ്രാന്റ് അനുവദിക്കയോ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദവി നല്‍കുകയോ ചെയ്യാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഐഎച്ച് ആര്‍ഡി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ സ്വാഗതവും സെക്രട്ടറി സനല്‍ നന്ദിയും പറഞ്ഞു.എം.വിന്‍സന്റ് എംഎല്‍എ, കെപിസിസി ട്രഷറര്‍ വി.പ്രതാപതചന്ദ്രന്‍, ശരത്ചന്ദ്രപ്രസാദ്. കെഎസ് ഗോപകുമാര്‍, എന്‍ എസ് നുസൂര്‍,എംഎ പത്മകുമാര്‍, പേട്ട അനില്‍, ജയചന്ദ്രന്‍, നദീറ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *