സി-ഡിറ്റിൽ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Spread the love

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലെ ഹെല്‍പ് ഡെസ്‌ക് സ്റ്റാഫിന്റെ ഒരു താത്കാലിക ഒഴിവില്‍ ഫെബ്രുവരി 25ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് അഭിമുഖം. ബിരുദം, സമാന പ്രോജക്ടിലെ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പ്രാവിണ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേദിവസം വഴുതക്കാടുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് ഓഫീസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org

Leave a Reply

Your email address will not be published. Required fields are marked *