മാര്‍ത്തോമാ വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രു. 28 ന്

Spread the love

ഡാളസ് : മലങ്കര മാര്‍ത്തോമാ സുറിയാനി സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രു. 28 തിങ്കളാഴ്ച രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടക്കുന്നതാണെന്ന് സഭാ സിക്രട്ടറി റവ. സി.വി സൈമണ്‍ അച്ചന്‍ അറിയിച്ചു .

മാരാമണ്‍ കണ്‍വെന്‍ഷന് ശേഷം നടന്ന സഭാ സിനഡാണ് മൂന്നു പുതിയ വികാരി ജനറല്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത് . അഭിവന്ദ്യ തിയോഷ്യസ് മാര്‍ത്തോമാ മെത്രപൊലീത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു .

ആറന്മുളയില്‍ നിന്നുള്ള റവ. ഡോ. ഈശോ മാത്യു (സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് മാങ്ങാനം വികാരി) , കൊട്ടാരക്കര പുലമന്‍ വികാരി റവ. കെ.വൈ. ജേക്കബ് (നിരണം ജറുസലേം മാര്‍ത്തോമാ ചര്‍ച്ച് വികാരി) , കീകൊഴൂര്‍ റവ. മാത്യു ജോണ്‍ (ചെതപെട് മാര്‍ത്തോമാ ചര്‍ച്ച ചെന്നൈ) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വികാരി ജനറല്‍മാര്‍ . നിലവില്‍ മാര്‍ത്തോമാ സഭയില്‍ സജീവ സേവനത്തിലുള്ള ഏക വികാരി ജനറലാണ് വെരി റവ. ജോര്‍ജ് മാത്യു . പുതിയ മൂന്നു പേരെ കൂടെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതോടെ സഭയിലെ വികാരി ജനറല്‍മാരുടെ എണ്ണം നാലായി . പതിനെട്ടു പേര്‍ ഇതിനകം വികാരി ജനറല്‍മാരായി റിട്ടയര്‍ ചെയ്തിട്ടുണ്ട് .

2021 ജൂലായ് 18 നാണ് അവസാനമായി വികാരി ജനറലായി റവ. ജോര്‍ജ് മാത്യു ചുമതലയില്‍ പ്രവേശിച്ചത് .

Author

Leave a Reply

Your email address will not be published. Required fields are marked *