ഡാളസ്സില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

ഡാളസ്: ഡാളസ്സില്‍ നിന്നും കാണാതായ 25 വയസ്സുള്ള യുവതിയുടെ മൃതദ്ദേഹം ബുധനാഴ്ച കണ്ടെത്തിയതായി പോലീസ്. ഫെബ്രുവരി 21 തിങ്കളാഴ്ചയാണ് കയ്‌റാ നിക്കോളിനെ കാണാതായത്. ബുധനാഴ്ച വൈകീട്ട് നിരവധി വെടിയുണ്ടകള്‍ ഏറ്റ് ഇവരുടെ മൃതദ്ദേഹം ഫ്രീവെയുടെ പാലത്തിനടിയില്‍ നിന്നാണ് കണ്ടെത്തിയത്.

Picture2

ഇതുമായി ബന്ധപ്പെട്ട് ഇരുപത്തിയാറ് വയസ്സുള്ള അവരുടെ ഭര്‍ത്താവ് ബ്രണ്ണന്‍ വില്യംസിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. വില്യംസിനെ പിന്നീട് ഡാളസ് കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Picture3

ബ്രണ്ണന്‍ ഭാര്യയെ കൊലപ്പെടുത്തുന്നതിനുള്ള കാരണം പോലീസ് പുറത്തുവിട്ടില്ല. രണ്ടുകുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട കയ്‌റാ. കയ്‌റായെ കാണാതായതിനെ തുടര്‍ന്ന് പോലീസ് ക്ലിയര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണ കുട്ടികളോട് സീനിയര്‍ സിറ്റിസണ്‍മാരേയോ കാണാതായാല്‍ മാത്രമേ പോലീസ് അലര്‍ട്ട് പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ഇവരുടെ ജീവന് ഭീഷിണിയുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അസാധാരണ അലര്‍ട്ട് പ്രഖ്യാപിച്ചത്.

തുടര്‍ന്ന് പോലീസും, ഡിറ്റക്റ്റീവ്‌സും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ അന്വേഷണത്തില്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *