കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ താമ്പാ കിക്കോഫ് വര്‍ണ്ണമനോഹരമായി

താമ്പാ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസിലെ ഖണ മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ താമ്പാ കണ്‍വന്‍ഷന്‍ കിക്കോഫ് വര്‍ണ്ണമനോഹരമായി. താമ്പാ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ് സജി കടിയംപള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ മെഗാസ്‌പോണ്‍സേഴ്‌സായ റെനി & ജെസ്സി ചെറുതാന്നിയില്‍, റ്റോമി & മെറീന പൗവ്വത്ത്, ജെയിംസ് & സോഫി പൗവ്വത്ത് എന്നിവരില്‍ നിന്നും മെഗസ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് കെ.സി.സി.എഫ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. മാത്യു ഇല്ലിക്കാട്ടില്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു.

Picture

കെ.സി.സി.എന്‍.എ.യുടെ വളര്‍ച്ചയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ താമ്പാ കമ്മ്യൂണിറ്റിയില്‍നിന്നും 40 ല്‍ പരം ഫാമിലി രജിസ്‌ട്രേഷനും, 14 ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സും അടക്കം 60 ല്‍പ്പരം പേര്‍ രജിസ്റ്റര്‍ ചെയ്തു. 2022 ലെ കണ്‍വന്‍ഷന് ഉജ്ജ്വല തുടക്കമാണ് കണ്‍വന്‍ഷന്‍ കിക്കോഫിനോടനുബന്ധിച്ച് ഫെബ്രുവരി 19-ാം തീയതി ശനിയാഴ്ച താമ്പാ കമ്മ്യൂണിറ്റിയില്‍വെച്ച് നടന്നത്.

നാലുവര്‍ഷം കൂടി നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷനില്‍ താമ്പ കമ്മ്യൂണിറ്റിയില്‍നിന്നും ഇനിയും വളരെയധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കെ.സി.സി.സി.എഫ്. പ്രസിഡന്റ് സജി കടിയംപള്ളിയില്‍ അറിയിച്ചു. കെ.സി.സി.സി.എഫ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാനു കളപ്പുരയില്‍, ജെയിംസ് പൗവ്വത്ത്, ജോബി കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

താമ്പായില്‍നിന്നും കെ.സി.സി.എന്‍.എ.യ്ക്ക് നല്‍കുന്ന മികച്ച പിന്തുണയ്ക്ക് കെ.സി.സി.എന്‍.എ. ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരി കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവിന്റെ പേരില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. മെഗാസ്‌പോണ്‍സേഴ്‌സായി മുന്നോട്ടുവന്ന റെനി & ജെസ്സി ചെറുതാന്നിയില്‍, റ്റോമി & മെറീന പൗവ്വത്ത്, ജെയിംസ് & സോഫി പൗവ്വത്ത് എന്നിവര്‍ക്കും, ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സായി രജിസ്റ്റര്‍ ചെയ്ത റ്റോമി & ലൂസി മ്യാല്‍ക്കരപ്പുറത്ത്, അനില്‍ & ലൗലി Picture

കാരത്തുരുത്തേല്‍, ജെയിംസ് & ലിസി ഇല്ലിക്കല്‍, ജോസ് & അനിത ഉപ്പൂട്ടില്‍, മനോജ് & ഷൈനി കൈമാറിയേല്‍, ജയ്‌മോന്‍ & ഷിനു കട്ടിണശ്ശേരിയില്‍, റ്റോമി & ലിസി കട്ടിണശ്ശേരിയില്‍, ജോമോന്‍ & അനിത ചെമ്മരപ്പള്ളിയില്‍, മാത്തുക്കുട്ടി & സിബി പൂഴിക്കുന്നേല്‍, റെജി & ട്രീസ തെക്കനാട്ട്, ജോബി & സബിത ഊരാളില്‍, എബി & ജീവ പ്രാലേല്‍, ജോസ്‌മോന്‍ & ജിഷ തത്തംകുളം, സാബു & ത്രേസ്യാമ്മ ഇല്ലിക്കല്‍ എന്നിവര്‍ക്ക് കെ.സി.സി.സി.എഫ്. റീജിയന്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ചെമ്മരപ്പള്ളിയിലും, മറ്റ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ തമ്പി ഇലവുങ്കല്‍, സിമി വഞ്ചിപ്പുര, ജയ്‌മോന്‍ കട്ടിണശ്ശേരി എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

ക്‌നാനായ കണ്‍വന്‍ഷന് ഉജ്ജ്വല പിന്തുണ നല്‍കുന്ന താമ്പാ ക്‌നാനായ കമ്മ്യൂണിറ്റിക്ക് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടി

Leave Comment