പന്ത്രണ്ടാം ക്ലാസിലെ പഠന വിടവ് നികത്താൻ എൻഎസ്എസ് ഹയർസെക്കൻഡറിയുടെ തെളിമ പദ്ധതി

Spread the love

പഠനസഹായികൾ മന്ത്രി വി ശിവൻകുട്ടിക്ക്‌ കൈമാറി പ്രകാശനം ചെയ്തു.

ഓഫ്‌ലൈൻ – ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ “തെളിമ” പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്ളാസുകൾക്ക് വേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും.

ലളിതവൽക്കരിച്ച പഠന സഹായികൾ ഈ ക്ലാസുകളിൽ വിതരണം ചെയ്യും. പഠന സഹായികൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ക്ളാസുകളിൽ കുട്ടികൾക്ക് ആഹാരവും നൽകുന്നുണ്ട്.

ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ, എൻഎസ്എസ് ഹയർസെക്കൻഡറി സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ഡോ.ജേക്കബ് ജോൺ, റീജിണൽ കൺവീനർമാരായ ഡോ. എൻ രാജേഷ് , ബിനു പി ബി, മനോജ് കണിച്ചുകുളങ്ങര, തെളിമയുടെ സംസ്ഥാന ചുമതലവഹിക്കുന്ന ശ്രീധരൻ കൈതപ്രം, ജില്ലാ കൺവീനർമാർ എന്നിവർ പങ്കെടുത്തു.

തെളിമ പദ്ധതിയുടെ ഭാഗമായി ലാബ് @ ഹോം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ലാബിന്റെ അന്തരീക്ഷം വീട്ടിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്.

*തെളിമ*
ലക്ഷ്യങ്ങൾ

*അരികുവൽക്കരിക്കപ്പെടുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.
* വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈതാങ്ങാവുക.
* അക്കാദമിക്ക് മേഖലകളിൽ എൻ.എസ്എസിൻ്റെ ഇടപെടൽ ശക്തമാക്കുക.
* അക്കാദമിക മേഖലയിൽ ഇടപെടാനുള്ള അവസരം ഒരുക്കുക വഴി വോളന്റിയർമാരിൽ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളർത്തുക.
* പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി സമൂഹത്തിനും ഗണ്യമായ സംഭാവനകൾ നല്കാനാകും എന്ന് വോളന്റിയർമാരെ ബോദ്ധ്യപ്പെടുത്തുക

*കാലയളവ്*
2022 മാർച്ച് 1 മുതൽ 15 വരെ

*പ്രവർത്തനങ്ങൾ*

*സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ / വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ +2 പരീക്ഷകളിൽ മികച്ച വിജയത്തിലെത്തിക്കാനുള്ള പ്രവർത്തനം.
* ഗോത്രവർഗ, കടലോര മേഖലകളിലുള്ളവർക്ക് ആദ്യപരിഗണന.
* ഒരുജില്ലയിൽ ഒന്നോ ഒന്നിലധികം സ്കൂളുകളോ കണ്ടെത്താം.
* സംസ്ഥാനത്തെ QIP സ്കൂളുകളേയും ഉൾപ്പെടുത്താം.

* ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും പരിഗണിക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *