137 രൂപ ചലഞ്ചില്‍ പങ്കാളികളായി

Spread the love

കെപിസിസി 137 രൂപ ചലഞ്ചില്‍ എഐസിസി സെക്രട്ടറി പി.വിശ്വനാഥന്‍ പങ്കാളിയായി.
കാസര്‍ഗോഡ് ഡിസിസി 25 ലക്ഷ രൂപയും പ്രൊഫഷണല്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്ക് കൈമാറി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണന്‍ , ജി എസ് ബാബു, ട്രഷറര്‍ പ്രതാപചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *