വിവര സാങ്കേതിക മാനേജ്മെന്റ് വിദഗ്ദ്ധന്‍ ഓജസ് ജോണ്‍ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി

Spread the love

സിയാറ്റില്‍ : വിവര സാങ്കേതിക മാനേജ്മെന്റ് വിദഗ്ദ്ധന്‍ ഓജസ് ജോണ്‍ ഫോമാ 2022 – 24 നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി മത്സരരംഗത്ത്, കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടനിനെ (കെ.എ.ഡബ്ല്യു) അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായി വളര്‍ത്തുന്നതില്‍ വളരെയേറെ പങ്കു വഹിച്ച, സംഘടനയുടെ ശബ്ദവും മുഖവുമായ ഓജസ് ജോണ്‍ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ നയിക്കുവാന്‍ മത്സരരംഗത്ത് കളം പിടിക്കുന്നത് നാളിതു വരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഉജ്ജ്വല വിജയങ്ങളുടെ തിളക്കവുമായിട്ടാണ്. വാക്കുകളിലെ മിതത്വമല്ല പ്രവര്‍ത്തിയില്‍ ഏറ്റെടുക്കുന്ന ഏത് പരിപാടിയിലും ഒരു കുറവും കാണിക്കാതെ രാപ്പകല്‍ അദ്ധ്വാനിച്ചു വിജയപഥത്തില്‍ എത്താതെ വിശ്രമിക്കാത്ത ഓജസ് സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയാണ്.

1,47,000 ഡോളറിന്റെ സഹായം വിവിധ പ്രവര്‍ത്തനങ്ങളിലൂടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെ സമാഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത് മാത്രം മതി ഓജസ്സിന്റെ നേത്യത്വപാടവത്തെ തിരിച്ചറിയാന്‍. കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യകാലത്ത് മാസ്‌കുകള്‍ എത്തിച്ചും, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കിയും മലയാളിക്ക് ആദ്യത്തെ മാതൃകയായത് കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടനും അതിന്റെ സാരഥിയുമായ ഓജസ്സുമായിരുന്നു. വിവര സാങ്കേതിക മാനേജ്മെന്റ് വിദഗ്ധനായ ഓജസ് ജോണിനെ പോലൊരാള്‍ ആവണം ഫോമയുടെ ജനറല്‍ സെക്രട്ടറിയെന്നത് പ്രസക്തമാകുന്നത് സംഘടന തുടങ്ങി വെച്ച പുതിയ ഡിജിറ്റല്‍ വിപ്ലവത്തെ മുന്നോട്ട് കൊണ്ടുപോകാനും, അതിന്റെ സുഗമമായ നടത്തിപ്പിനും കൂടുതല്‍ ഉപകാരമാകും എന്നുള്ളത് കൊണ്ട് കൂടിയാണ്.

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാമുഖം നല്‍കാന്‍ ഡോക്ടര്‍ ജേക്കബ് തോമസ് പ്രസിഡന്റ് ആയും ബിജു തോണിക്കടവില്‍ (ട്രഷറര്‍) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി) ജെയിംസ് ജോര്‍ജ് (ജോയിന്റ് ട്രെഷറര്‍) സ്ഥാനത്തേക്കും ജനവിധി തേടുന്ന ടീം ഫ്രണ്ട്‌സ് ഓഫ് ഫോമയുടെ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന ഓജസ് ജോണ്‍ ഉള്‍പ്പെടുന്ന ഡ്രീം ടീമിനു സാധിക്കുമെന്നും അതുവഴി ടീം ലക്ഷ്യമിടുന്ന ന്യൂ യോര്‍ക്ക് ഫാമിലി കണ്‍വെന്‍ഷന്‍ – 2024 സാധ്യമാവുമെന്നും ഓജസ് ജോണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല കണ്‍വെന്‍ഷനുകളിലൊന്നായി കരുതപ്പെടുന്ന 2022 സെപ്തംബര്‍ 2 മുതല്‍ 5 വരെ മെക്‌സിക്കോയിലെ കാന്‍കുണില്‍ നടത്തപ്പെടുന്ന ഗ്ലോബല്‍ ഫാമിലി കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഓജസ് ജോണ്‍ അടങ്ങുന്ന ടീം ഫ്രണ്ട് ഓഫ് ഫോമാ അറിയിച്ചു,

ഫോമയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി എത്രയും പെട്ടന്ന് നിങ്ങളുടെ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഏര്‍ലി ബേര്‍ഡ് സൗജന്യ നിരക്കുകള്‍ നേടിയെടുക്കണമെന്ന് ടീം ഫ്രണ്ട് ഓഫ് ഫോമായ്ക്കുവേണ്ടി ഡോക്ടര്‍ ജേക്കബ് തോമസ് (പ്രസിഡന്റ് സ്ഥാനാര്‍ഥി) ഓജസ് ജോണ്‍ (ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി) ബിജു തോണിക്കടവില്‍ (ട്രഷറര്‍ സ്ഥാനാര്‍ഥി ) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ) ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ) ജെയിംസ് ജോര്‍ജ് (ജോയിന്റ് ട്രെഷറര്‍ സ്ഥാനാര്‍ഥി ) എന്നിവര്‍ അഭ്യര്‍ഥിച്ചു.

വാര്‍ത്ത : ജോസഫ് ഇടിക്കുള.

 

Author

Leave a Reply

Your email address will not be published. Required fields are marked *