സീ കേരളം ഡാൻസ് കേരള ഡാൻസ് സീസൺ 2 ലൈവ് ഓഡിഷന്‍ കൊച്ചിയിൽ

കൊച്ചി: കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കാനായി സീ കേരളം അവതരിപ്പിക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2 ലൈവ് ഓഡിഷൻ കൊച്ചിയിൽ. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഈ വരുന്ന ഞായറാഴ്ച , മാർച്ച് 6 ,രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈറ്റില അബാം സ്റ്റുഡിയോയിൽ വെച്ച് നൃത്ത പ്രതിഭകൾക്കായുള്ള ഓഫ് – ലൈൻ ഓഡിഷൻ നടക്കും. കൊച്ചിക്കു പുറമെ വരും ദിവസങ്ങളിൽ കേരളത്തിന്റെ മറ്റു പ്രധാന നഗരങ്ങളിലും ലൈവ് ഓഡിഷനുകൾ നടത്തുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ ഡാൻസ് കേരള ഡാൻസിനായുള്ള ഡിജിറ്റൽ ഓഡിഷൻ ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു. കേരളത്തിലുടനീളമുള്ള 6 നും 60 നും ഇടയിൽ പ്രായമുള്ള നർത്തകർക്ക് ലൈവ് ഓഡിഷനിൽ പങ്കെടുക്കാം. സോളോ, ഡ്യുയറ്റ്, ഗ്രൂപ്പ് എന്നിവയാണ് ഓഡിഷനിലെ പ്രധാന വിഭാഗങ്ങൾ. പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.zeekeralam.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8136836555 എന്ന നമ്പറിൽ ബന്ധപ്പെടാം.

Report : Anju V (Account Executive )

Leave Comment