യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് മഞ്ച്

Spread the love

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാള സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്). യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും എത്രയും വേഗം അവരുടെ ജന്മദേശത്തെത്തിക്കുവാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയണമെന്ന് മഞ്ച് പ്രസിഡന്റ് ഡോ. ഷൈനി രാജു പറഞ്ഞു.

വളരെ ആശങ്കാജനകമായ സാഹചര്യമാണ് നിലവില്‍ യുക്രെയ്‌നിലുള്ളത്. യുദ്ധഭൂമിയില്‍ നിന്ന് നല്ലൊരു ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും ഇതിനകം സുരക്ഷിതരായി സ്വന്തം നാട്ടില്‍ തിരികെയെത്തിക്കുവാന്‍ കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മഞ്ച് പ്രസിഡണ്ട് ഷൈനി രാജുവും സെക്രെട്ടറി ആന്റണി കല്ലക്കാവുങ്കലും ട്രഷറർ ഷിബു മാത്യുവും അഭിനനന്ദിച്ചു. അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *