കെപിസിസി പരിപാടികള്‍ മാറ്റിവെച്ചു

Spread the love

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി മാര്‍ച്ച് 7 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കെ.റെയില്‍ വിരുദ്ധ പ്രതിഷേധസമരം ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

യുഡിഎഫ് പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം മത സാഹോദര്യവും അഖണ്ഡതയും ഐക്യവും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *