ഭൗമ മണിക്കൂർ ആചരണത്തിന് നിയമസഭയും

തിരുവനന്തപുരം: ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാനുളള വേൾഡ് വൈഡ് ഫണ്ട് നേച്ചർ ഇന്ത്യയുടെ ഈ വർഷത്തെ ഭൗമ മണിക്കൂർ ആചരണത്തിൽ കേരള നിയമസഭയും പങ്കുചേരും. മാർച്ച് 26ന് രാത്രി 8.30 മുതൽ 9.30 വരെ നിയമസഭാമന്ദിരത്തിലെ വൈദ്യുതിവിളക്കുകൾ അണയ്ക്കും. രാത്രി 8.30 മുതൽ 9.30 വരെ എല്ലാവരും വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതിവിളക്കുകളും ഉപകരണങ്ങളും അണച്ച് ഭൗമ മണിക്കൂറിന്റെ ഭാഗമാകണമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.

Leave Comment