സാന്‍ അന്റോണിയൊ, ടെക്സസ്: സാന്‍ അന്റോണിയോയില്‍ സ്ഥിരതാമസമായ തിരുവനന്തപുരം പാപ്പനംകോട് ഐക്കരേത്ത് വില്ലയില്‍ എബ്രഹാം ചെറിയാന്റെ (ജോണ്സണ്) പത്നി ഷാനി എലിസബത്ത് എബ്രഹാം, 58, മാര്‍ച്ച് 24-നു കോട്ടയത്തുള്ള സഹോദരഭവനത്തില്‍ വച്ച് ഹ്രുദയാഘാതം മൂലം അന്തരിച്ചു.
റെമി എബ്രഹാം, റെയ എബ്രഹാം എന്നിവര്‍ മക്കളാണ്. മാങ്ങാനം കുളമ്പുകാട്ട് പരേതനായ കെ.പി. ജോസഫിന്റെയും അമ്മിണി ജോസഫിന്റെയും പുതിയാണ്. ഷാജന് പീറ്റര്‍ (ബിസിനസ്, പാല) ഏക സഹോദരനും ആനി ഡൊമിനിക്ക്, സരിത ഷാജി എന്നിവര്‍ സഹോദരിമാരുമാണ്.
പഠനത്തിൽ അതീവ സമർഥയായിരുന്ന ഷാനി എലിസബത്ത് കോട്ടയം സി.എം.എസ്. കോളജില്‍ നിന്നും മാതമാറ്റിക്സില്‍ ബിരുദാനന്തര ബിരുദവും ബംഗളൂരിൽ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയും നേടി. ബംഗളുരിലെ സെന്റ് ജോസഫ് കോളജില്‍ കമ്പ്യുട്ടര്‍ പ്രോഗ്രാമിംഗ് വിഭാഗത്തില്‍ അധ്യാപികയായി. തുടര്‍ന്ന് ദീര്‍ഘകാലം കുവൈറ്റില്‍ ബ്രോസി ജനറല്‍ ട്രേഡിംഗ്, ഗ്രൂപ്പ് ഫൈവ് എന്നീ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥയായിരുന്നു.
അമേരിക്കയില്‍ 2011-ല്‍ എത്തിയ ശേഷം ഐബെക്സ് എന്ന സ്ഥാപനത്തില്‍ ഐ.ടി. വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പെന്തക്കൊസ്തു വിശ്വാസിയായിരുന്ന അവര്‍ തികഞ്ഞ ദൈവഭക്തയും സഹജീവികളോട് ഏറെ കരുതലും സ്നേഹവും പുലര്‍ത്തിയിരുന്ന മാത്രുകാ ജീവിതത്തിനുടമയുമായിരുന്നു.
ആദര സൂചകമായി മാര്‍ച്ച് 26-നു സാന്‍ അന്റോണിയോയില്‍ പെന്തക്കൊസ്റ്റൽ ചര്‍ച്ചില്‍ അനുസ്മരണ പ്രാര്‍ഥനയും ശുശ്രൂഷകളും നടന്നു. പാസ്റ്റര്‍ ബിജു വിത്സന് നേത്രുത്വം നല്കിയ ശുശ്രൂഷകളില്‍ ബ്രദര്‍ അലന് കോശി ചരമ പ്രസംഗവും ബ്രദര്‍ ബിജു സാമുവല്‍, ബ്രദര്‍ ബിനു മാത്യൂ എന്നിവര്‍ വേദപുസ്തക പാരായണവും നടത്തി . ബ്രദര്‍ തോമസ് ജോണ്‍ നന്ദി പ്രകടിപ്പിച്ചു.
സംസ്കാരം ഏപ്രില്‍ 1-നു വെള്ളിയാഴ്ച കോട്ടയത്തു നടക്കും. രാവിലെ 8 മണിക്ക് മാങ്ങനം കുളമ്പുകാട്ട് ഭവനത്തില്‍ മ്രുത്ദേഹം പൊതുദര്‍ശനത്തിന് കൊണ്ടുവരുന്നതും 11:45-നു സംസ്കര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്. തുടര്‍ന്ന് 12:30 നു പരുത്തുമ്പാറയിലുള്ള എന്‍.ഒ.എഫ്.സി ദൈവസഭയുടെ സെമിത്തെരിയില്‍ സംസ്കരിക്കും.