തൊഴിലിടങ്ങളിൽ തൊഴിലാളിയും തൊഴിൽ ദാതാവും പരസ്പര പൂരകങ്ങൾ : മന്ത്രി വി .ശിവൻകുട്ടി

Spread the love

തൊഴിലിടങ്ങളിൽ തൊഴിലാളിയും തൊഴിൽ ദാതാവും പരസ്പര പൂരകങ്ങൾ;സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴിൽദാതാവ് – തൊഴിലാളി ബന്ധം ഉറപ്പുവരുത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി;മികച്ച തൊഴിൽ ദാതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

സംസ്ഥാനത്ത് മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മികച്ച തൊഴിൽ ദാതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ തൊഴിൽ എക്‌സലൻസ് പുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജ്വല്ലറി വിഭാഗത്തിൽ കോട്ടയം ഭീമ ജ്വല്ലേഴ്‌സും ടെക്സ്റ്റൈൽ വിഭാഗത്തിൽ പാലക്കാട്‌ എംകെ സിൽക്‌സും ഹോട്ടൽ വിഭാഗത്തിൽ തിരുവനന്തപുരം കീസ് ഹോട്ടലും സ്റ്റാർ ഹോട്ടൽ വിഭാഗത്തിൽ കോട്ടയം സൂരി ഹോട്ടൽ ആൻഡ് റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡും ഐ ടി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ പാലക്കാട്‌ സേഫ് സോഫ്റ്റ്‌വെയർ &ഇന്റഗ്രേറ്റഡ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും ഓട്ടോമൊബൈൽ ഷോ റൂം വിഭാഗത്തിൽ കൊല്ലം പള്ളിമുക്ക് നെക്സയും മെഡിക്കൽ ലാബ് വിഭാഗത്തിൽ തിരുവനന്തപുരം ഡി ഡി ആർ സി എസ് ആർ എൽ ഡയഗ്നോസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ വിഭാഗത്തിൽ തൃശ്ശൂർ ആലുക്കാസ് റിയൽടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മുഖ്യമന്ത്രിയുടെ എക്‌സലൻസ് പുരസ്‌കാരം നേടി. മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.


മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് പുറമെ മികവിൽ മുന്നിൽ വരുന്ന സ്ഥാപനങ്ങൾക്ക് വജ്ര, സുവർണ പുരസ്‌കാരങ്ങളും നൽകി. വജ്ര അവാർഡ് നേടിയ 93 സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച 8 സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ പുരസ്‌കാരം നൽകിയത്. 117 സ്ഥാപനങ്ങൾക്ക് സുവർണ പുരസ്കാരവും നൽകി.

ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷൻ ആയിരുന്നു. മിനി ആന്റണി ഐ എ എസ്, എസ് ചിത്ര ഐ എ എസ്, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എം എൽ എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *