അത്യാധുനിക സൗകര്യങ്ങളുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

മാറാനൊരുങ്ങി ജില്ലാ ആശുപത്രി. ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ കൂടി തയാറാകുന്നതോടെ ജില്ലയുടെ ആതുരാലയം മികവിന്റെ കേന്ദ്രമായി മാറും. നിലവില്‍ 28 ലക്ഷം ചെലവിട്ട് നവീകരിച്ച ശീതികരിച്ച പീഡിയാട്രിക് വാര്‍ഡ് ജില്ലയില്‍ തന്നെ മറ്റൊരു ആശുപത്രിയിലും ഇല്ലാത്ത സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സൗകര്യത്തോടെ നവീകരിച്ച പീഡിയാട്രിക് വാര്‍ഡില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം അടക്കമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ന്യൂബോണ്‍ ഐസിയുവും തയാറായിട്ടുണ്ട്. രണ്ടും അടുത്ത് തന്നെ ഉദ്ഘാടനം ചെയ്യാനാണ് അധികൃതരുടെ ആലോചന. ലക്ഷ്യ മാനദണ്ഡപ്രകാരമുള്ള ഓപ്പറേഷന്‍ തീയേറ്ററോട് കൂടിയ ലേബര്‍ വാര്‍ഡും 6 മാസത്തിനുള്ളില്‍ സജ്ജമാകും. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയാറാക്കുന്ന മാസ്റ്റര്‍ പ്ലാനും അന്തിമ ഘട്ടത്തിലാണ്. കിറ്റ്‌കോ ആണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്.ജില്ലാ ആശുപത്രിയിലെ പൂര്‍ത്തിയായി വരുന്ന പദ്ധതികള്‍കാത്ത് ലാബ്, സിസിയു, ലേബര്‍ വാര്‍ഡ്, ലേബര്‍ റൂം നവീകരണം, എന്‍ഐസിയു നവീകരണം, 60 ലക്ഷം ചിലവിട്ടുള്ള കോവിഡ് ഐസിയു, പുതിയ ഒപി ബ്ലോക്ക്, 5 ലക്ഷം രൂപ ചിലവിട്ട് ഐസിയുവിലും ഓപ്പറേഷന്‍ തിയേറ്ററിലും നെഗറ്റീവ് പ്രഷര്‍ സിസ്റ്റം, പുരുഷ മെഡിക്കല്‍ വാര്‍ഡ്‌കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണം, ഓപ്പറേഷന്‍ തിയറ്ററിലേക്കുള്ള കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണം.വരാനിരിക്കുന്ന പദ്ധതികള്‍മലിനജല സംസ്‌കരണ പ്ലാന്റ്, കേന്ദ്രീകൃത അണുവിമുക്ത സംവിധാനം, 50 ലക്ഷം ചിലവിട്ടുള്ള ജെറിയാട്രിക് വാര്‍ഡ്, 16 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, പുതിയ ഒപി ബ്ലോക്ക്, ഒപി രോഗികള്‍ക്കുള്ള ടോയ്ലറ്റ് കോംപ്ലക്‌സ്, ആശുപത്രിയുടെ മുന്‍ഭാഗം മൂടുന്ന അലുമിനിയം കോമ്പോസിറ്റ് പാനല്‍, ആണ്‍ പെണ്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ബേണ്‍സ് യൂണിറ്റ്, സ്ത്രീ മെഡിക്കല്‍ വാര്‍ഡിലെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണം, 3 കിടക്കകളുള്ള മെഡിക്കല്‍ ഐസിയു 10 കിടക്കകളാക്കി ഉയര്‍ത്തല്‍, 4 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു.30 ലക്ഷം ചിലവിട്ട് ജില്ലാപഞ്ചായത്ത് നടത്തുന്ന അറ്റകുറ്റപ്പണികളും നടക്കുകയാണ്. എല്ലാ കട്ടിലുകളുടെയും സ്റ്റീല്‍ ഫര്‍ണിച്ചറുകളുടെയും പെയിന്റിംഗ്, എല്ലാ വാര്‍ഡുകളിലെയും രോഗികള്‍ക്ക് കുടിവെള്ള വിതരണം, ജീവനക്കാര്‍ക്കും രോഗികള്‍ക്കും പുതിയ കുളിമുറി സൗകര്യം, പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ വാങ്ങല്‍ എന്നീ പ്രവര്‍ത്തികളും നടന്നു കൊണ്ടിരിക്കുകയാണ്. കാന്‍സര്‍ വാര്‍ഡിലെ കേന്ദ്രീകൃത ഓക്സിജന്‍ വിതരണം സംവിധാനം പൂര്‍ത്തിയായി. ജില്ലാ ആശുപത്രിയെ ജനസൗഹൃദ ആശുപത്രിയായി മാറ്റാനുള്ള ശ്രമത്തിലാണ്. ‘ജില്ലാ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കുന്നത് ജില്ലാ ആശുപത്രിക്ക് വേണ്ടിയാണ്. 2 കോടിയോളം രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ചെലവാക്കി. ജില്ലാ ആശുപത്രിയുടെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ജില്ലാ ആശുപത്രി കെട്ടിലും മട്ടിലും മാറണം. ജനസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള ആലോചനയും നിലവിലുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

Leave Comment