മുട്ടത്തുവര്‍ക്കിയുടെ സഹോദരന്‍ കെ.എം. ജോസഫ്കുഞ്ഞ് അന്തരിച്ചു

Spread the love

ചങ്ങനാശേരി: മുട്ടത്തുവര്‍ക്കിയുടെ സഹോദരന്‍ ചെത്തിപ്പുഴ കല്ലുകളം മുട്ടത്ത് മത്തായി ജോസഫ്കുഞ്ഞ് (92, റിട്ട. ഹെഡ്മാസ്റ്റര്‍) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് കോട്ടാങ്ങലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍.

ഭാര്യ കൊച്ചുത്രേസ്യാമ്മ (റിട്ട. ടീച്ചര്‍) കോട്ടാങ്ങല്‍ ചരിപ്പുറത്ത് (പുതുപ്പറന്പില്‍) കുടുംബാംഗം. മക്കള്‍: മാത്യു (റിട്ട. അധ്യാപകന്‍, കെഇ കോളജ് മാന്നാനം), ടോംസണ്‍ (കാനഡ), ബിനോയി ആലപ്രക്കാട്, കോട്ടാങ്ങല്‍. മരുമക്കള്‍: ലിസമ്മ ജോസഫ് (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോട്ടയം), ആനി അറയ്ക്കല്‍ ചാലക്കുടി (കാനഡ), മിനി വെട്ടികാട് പടിഞ്ഞാറേക്കുറ്റ് നാലുകോടി.

മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെ ചെത്തിപ്പുഴയിലുള്ള വസതിയില്‍ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *