വിജിലൻസ് കോടതിയിൽ കേസ് നിലനിൽക്കെ ബ്രൂവറി വീണ്ടും അനുവദിക്കാനുള്ള നീക്കത്തിനു പിന്നിൽ അഴിമതി :രമേശ് ചെന്നിത്തല

തിരു:ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലാനാണു സർക്കാർ ശ്രമിക്കുന്നതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് മുന്നണിയുടെ മദ്യനയത്തിൽ വെള്ളം ചേർക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അഴിമതി ആരോപണത്തെത്തുടർന്നു വേണ്ടെന്നു വെച്ച ബ്രൂവറി വീണ്ടും അനുവദിക്കാനുള്ള നീക്കത്തിനു പിന്നിൽ അഴിമതിയുണ്ട്. വിജിലൻസ് കോടതിയിൽ കേസ് നിലനിൽക്കെ പിൻവാതിലിലൂടെ ഈ തീരുമാനം നടപ്പിലാക്കാൻ ശ്രമിച്ചാൽ കോടതിയിൽ നേരിടും .

ജനങ്ങളോട് സർക്കാരിനു ആത്മാർത്ഥതയുണ്ടെങ്കിൽ പെട്രോൾ ഉൽപ്പന്നങ്ങളുടെ അധികനികുതി വേണ്ടെന്നു വെയ്ക്കാൻ തയ്യാറാകണം .ഇക്കാര്യത്തിൽ മോദിക്കും പിണറായിക്കും ഒരേ സമീപനമാണ്.

മാണി സി കാപ്പൻ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ടെന്നു ചോദ്യത്തിനുത്തരമായി ചെന്നിത്തല പറഞ്ഞു.

Leave Comment