സംസ്ഥാനത്ത് ഈ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ്. കയ്യൂര്‍ സഹകരണ ബാങ്കില്‍ ജനകീയ കശുവണ്ടി സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങള്‍ വന്നാല്‍ മാത്രമെ കേരളത്തിനു മുന്നോട്ടു പോകാനാവു. ഐടി വകുപ്പില്‍ നിന്ന് വിട്ടു കിട്ടുന്ന മുറയ്ക്ക് ചീമേനി വ്യവസായ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങള്‍ സംരഭങ്ങള്‍ തുടങ്ങണം. വൈദ്യൂതി, വെള്ളീ, ലൈസന്‍സ് തുടങ്ങി സംരംഭങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കും. വീടുകളിലും ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണം. അതിനു വേണ്ട സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. പാലക്കാട് ഒരു ഭക്ഷ്യ പാര്‍ക്ക് ആരംഭിച്ചു. ചേര്‍ത്തലയില്‍ ഉടന്‍ തുടങ്ങും. പുതുതായി പത്തു ഭക്ഷ്യ പാര്‍ക്കുകള്‍ ഈ വര്‍ഷം ആരംഭിക്കും. ഈ പാര്‍ക്കുകള്‍ വഴി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കും. കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റണം. കശുമാങ്ങ, ജാതി എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കണം. ധാന്യങ്ങളൊഴികെ മറ്റെല്ലാ വിളകളും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റണം. കേരളത്തിനു ആവശ്യമായ കശുവണ്ടി ഉദ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നല്ല രീതിയില്‍ കശുവണ്ടി ഉദ്പാദിപ്പിക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ട്. കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ വിലകിട്ടണം. അതിനായാണ് സംഭരണ ചുമതല സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയത്. മികച്ച വില കിട്ടാന്‍ ഒരു വില നിര്‍ണയ സമിതിയെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി.കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കര പിള്ള, മാനേജിംഗ് ഡയറക്ടര്‍ ഡോ.രാജേഷ് രാമകൃഷ്ണന്‍,ബാങ്ക് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, സഹകരണ ജോയിന്‍ രജിസ്റ്റര്‍ കെ രമ, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലന്‍, കാസറഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയര്‍ പേഴ്സണ്‍ കെ. ശകുന്തള,കയ്യൂര്‍ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്ത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം ഷീബ പി.ബി, പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. ആനന്തന്‍, കയ്യൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി പി.പി. പവിത്രന്‍ , കയ്യൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ. ചന്ദ്രന്‍,ഹോസ്ദുര്‍ഗ്ഗ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ബാലകൃഷ്ണന്‍,ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. രാജഗോപാലന്‍,സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ് സി. വി. നാരായണന്‍ , മില്‍മ ഡയറക്ടര്‍ കെ സുധാകരന്‍, സഹകരണ സംഘം ഇന്‍സ്പെക്ടര്‍ ജ്യോതീശന്‍ പി.വി , സീനിയര്‍ ഓഡിറ്റര്‍ ശാന്തകുമാരി കെ.എം, ലങ്കേഷ് ഒ.പി , പഞ്ചായത്തംഗങ്ങളായ ശോഭന , ലത കെ.ടി, പി.ലീല, പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.