വിസ്കോൺസിൻ സീറോമലബാർ മിഷനിൽ വിശുദ്ധവാരാചരണം : തോമസ് ഡിക്രൂസ്

Spread the love

മിൽവാക്കി: വിസ്കോൺസിൻ സെന്റ് ആന്റണീസ് സീറോമലബാർ മിഷനിൽ ഈ വർഷത്തെ വിശുദ്ധവാരം ഭക്തിപൂർവ്വകമായി ആചരിക്കും. ഏപ്രിൽ ഒൻപതാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ഹോളിഹില്ലിൽ നടക്കുന്ന മലയാളം വിയാസാക്ര(കുരിശിന്റെ വഴി)യോടുകൂടി വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കും. ഓശാനഞായർ ഉച്ചകഴിഞ്ഞു1:30 നു നോമ്പുകാലചിന്തകൾ,കുമ്പസാരം വിശുദ്ധകുർബാന, കുരുത്തോലപ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സെന്റ് കാമിലിസ് സെന്ററിൽ പെസഹാതിരുകർമ്മങ്ങൾ, കാലുകഴുകൽ ശുശ്രൂഷ തുടർന്ന് പെസഹാ അപ്പംമുറിക്കൽ എന്നിവ നടക്കും. ദുഃഖവെള്ളിയാഴ്‍ച
വൈകിട്ട് 6:30 ന് തിരുകർമ്മങ്ങൾ ആരംഭിക്കും. ഈസ്റ്റർദിനം ഞായറാഴ്ച രാവിലെ 11 മണിക്ക് ആഘോഷപൂർവ്വകമായ കുർബാന, ഈസ്റ്റർ ഡിന്നർ എന്നിവക്കുശേഷം നിർധനർക്ക് വേണ്ടിയുള്ള ഭവന നിർമ്മാണപദ്ധതിയുടെ കിക്കോഫ്, മിഷൻ ഡയറക്ടർ റവ. ഫാ നവീൻ പള്ളുരാത്തിൽ നിർവ്വഹിക്കും.
മിൽവാക്കി സീറോമലബാർ മിഷനിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന മലയാളംകുർബാന, സി.സി.ഡി എന്നിവയുടെ സമയം രാവിലെ11:30 ന് ആയി ക്രമീകരിച്ചിട്ടുണ്ട് (Church Address: 9525 W Bluemound Rd, Milwaukee WI 53226)

Author

Leave a Reply

Your email address will not be published. Required fields are marked *