മഹാവീര ജയന്തി….ആശംസകൾ നേർന്നു ജോ ബൈഡൻ

Spread the love

വാഷിംഗ്ടൺ :അവസാന തീര്‍ത്ഥങ്കരൻ വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമായി ഈ വര്ഷം ഏപ്രിൽ 14നു ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്ന മഹാവീര ജയന്തി ദിനത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആശംസകൾ നേർന്നു.ഏപ്രിൽ പതിനഞ്ചിനു ഒരു ട്വിറ്റർ സന്ദേശത്തിലൂടെയാണ് ബൈഡൻ ആശംസകൾ അറിയിച്ചത് .പ്രഥമ വനിതാ ജിൽ ബൈഡനും ആശംസകൾ നേർന്നു .

അഹിംസ പാലിക്കുക,സത്യം പറയുക,ഒന്നും മോഷ്ടിക്കാതിരിക്കുക,ബ്രഹ്മചര്യം അനുഷ്ടിക്കുക,ആരോടും ബന്ധുത പുലര്‍ത്താതിരിക്കുക തുടങ്ങി അഞ്ച് ജൈന തത്വങ്ങള്‍ പിന്തുടരുവാൻ ലോകമെമ്പാടുമുള്ള ജൈന മത വിശ്വാസികളെ ബൈഡൻ ആഹ്വാനം ചെയ്തു

ജൈനതത്വങ്ങള്‍ പിന്തുടരുന്ന സാധാരണക്കാര്‍ക്ക്‌ അവരുടെ ജീവിത ശൈലിയും അനുവദനീയമായിരുന്നു. സ്ത്രികളെ ഒരിക്കലും ജൈനമതം അകറ്റി നിര്‍ത്തിയിരുന്നില്ലെന്നും പ്രസിഡന്റ് ഓർമിപ്പിച്ചു .

ബിഹാറില്‍ വൈശാലിയിലെ നൂപുരയില്‍ ബി.സി. 599 ല്‍ ചൈത്ര മാസത്തിലെ പതിമൂന്നാം ചന്ദ്ര ദിനത്തിൽ ഒരു ഹിന്ദു ക്ഷത്രിയ കുടുംബത്തില്‍ ആണ്‌ മഹാവീരന്‍ ജനിച്ചത്.

മഹാവീരനെ ഗര്‍ഭം ധരിച്ചിരിക്കെ ആ കുടുംബത്തിന്‍റെ സ്വത്ത്‌ വര്‍ദ്ധിച്ചതുകൊണ്ടാണ്‌ മഹാവീരനെ വര്‍ദ്ധമാനന്‍ എന്നു വിളിക്കാന്‍ കാരണം.

മുപ്പതാമത്തെ വയസ്സില്‍ കുടുംബം ഉപേക്ഷിച്ച്‌ അദ്ദേഹം സന്യാസ ജീവിതത്തിലേക്കിറങ്ങി.
24 തീര്‍ഥങ്കരന്മാരിലൂടെയാണ്‌ ജൈന തത്വസംഹിത വളര്‍ന്നത്‌.

Author

Leave a Reply

Your email address will not be published. Required fields are marked *