ഐപിസി മിഡ്വെസ്റ്റ് റീജിയന്‍ സോദരി സമാജത്തിന് പുതിയ നേതൃത്വം – ഫിന്നി രാജു ഹൂസ്റ്റണ്‍

Spread the love

ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളില്‍ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്വെസ്റ്റ് റീജിയന്റെ സോദരി സമാജം ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമോള്‍ ജെയിംസ് ഓസ്റ്റിന്‍ വര്ഷിപ് സെന്റര് ചര്‍ച്ചിന്റേ സീനിയര്‍ പാസ്റ്റര്‍ ജെയിംസ് പി എബ്രഹാമിന്റെ ഭാര്യയാണ്. മുമ്പ് ഐപിസി സൗത്ത് ഈസ്റ്റേണ്‍ റീജിയന്‍ സോധാരി സമാജം പ്രസിഡന്റായിരുന്നു. ഇതിനുമുമ്പ് നിരവധി അമേരിക്കന്‍ മലയാളി കോണ്‍ഫറന്‍സുകളില്‍ അവര്‍ പ്രസംഗിച്ചിരുന്നു.വൈസ് പ്രസിഡന്റ് ബ്ലെസി മേരി സാം ഇതേ സംഘടനയുടെ വൈസ് പ്രസിഡന്റായി 2017 മുതല്‍ സേവനമനുഷ്ഠിച്ചു.

തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രേഷ്മ തോമസ് നിലവിലെ ഐപിസി മിഡ്വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസിന്റെ ഭാര്യയാണ്, അവര്‍ ലേഡീസ് കോണ്‍ഫറന്‍സിലെ അറിയപ്പെടുന്ന പ്രഭാഷക കൂടിയാണ്.

കൗണ്‍സില്‍ അംഗങ്ങളായി:ശാന്തമ്മ എബ്രഹാം ഒക്കലഹോമ, ലിസ്സി തോമസ് ഡാളസ്, ഷേര്‍ളി ജോണ്‍സണ്‍ ഡാളസ്, സെലിന്‍ ചാക്കോ ഹൂസ്റ്റണ്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ് റീജിയന്‍. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *