സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികം ക്ലീനായി കാസര്‍കോട്

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ക്ലീന്‍ കാസര്‍കോട് ദിനം സംഘടിപ്പിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കളക്ടറേറ്റ് പരിസരത്ത് നിര്‍വഹിച്ചു. സ്വന്തം പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.എല്ലാവരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലാ ഭരണകൂടം, ജില്ലാ ശുചിത്വമിഷന്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ ടീം കേരള എന്നിവയുടെ നേതൃത്വത്തില്‍ കളക്ടറേറ്റും പരിസരവും വൃത്തിയാക്കി. യുവജന ക്ഷേമ ബോര്‍ഡിന്റെ സന്നദ്ധ സേനയായ ടീം കേരള യൂത്ത് ഫോഴ്‌സിനുള്ള യൂണിഫോം വിതരണോദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു.

Leave Comment