റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി

Spread the love

ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട: ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനസേവനരംഗത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ ഊര്‍ജം പകരുന്നതാണ് ഈ കലോല്‍സവമെന്നും, പേരിനെ അന്വര്‍ഥമാക്കും വിധം മത്സരത്തേക്കാളുപരി ഇതൊരു ഉത്സവമാകണമെന്നും കളക്ടര്‍ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ മികച്ച പങ്കാളിത്തം തന്നെയാണ് വലിയ കാര്യം. കായികപരമായും കലാപരമായുമുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന വലിയ അവസരമാണിതെന്നും കളക്ടര്‍ പറഞ്ഞു.കോവിഡിനും രണ്ട് പ്രളയത്തിനും ശേഷം നടക്കുന്ന റവന്യു കലോല്‍സവം അക്ഷരാര്‍ഥത്തില്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ഉത്സവമാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. അവധിക്കാല ക്യാമ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഞ്ചഗുസ്തി പരിശീലനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച പഞ്ചഗുസ്തി, ഓട്ടമത്സരം, ഷോട്ട്പുട്ട്, ലോംഗ് ജമ്പ് എന്നീ ഇനങ്ങളാണ് നടന്നത്. 22, 23 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രചനാമത്സരങ്ങളും, 26, 27 തീയതികളില്‍ കലാമത്സരങ്ങളും നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *