പ്രവാസികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടി വി യു എസ് എ ഏർപ്പെടുത്തിയിരിക്കുന്ന മൂന്നാമത് ;കവിത അവാർഡ് ‘ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ഏറ്റവും മികച്ച കവിതക്ക് നൽകി ആദരിക്കുന്നു. . ഈ വർഷത്തെ അവാർഡിന് അർഹത നേടിയത് സിന്ധു നായർ ( ബോസ്റ്റൺ ) രചിച്ച “ഇരുൾവഴികളിലെ മിന്നാമിനുങ്ങുകൾ” എന്ന കവിതയാണ്.
കൈരളി ടിവി യുഎസ്എ യുടെ മൂന്നാമത് കവിതാ പുരസ്‌കാരത്തിനുള്ള പ്രശസ്‌തി ഫലകവും കാഷ് അവാർഡും,മെയ് 14 ശനിയാഴ്ച മൂന്നുമണിക്ക് (PM), ന്യൂ യോർക്കിലുള്ള കേരള സെന്ററിൽ വച്ചു കവയിത്രി സിന്ധു നായർക്കു നൽകി അവരുടെ സാഹിത്യ പ്രതിഭയെ ആദരിക്കുന്നതാണ്.അവാർഡ് ദാനം നിർവഹിക്കുന്നത് ജനനി മാസികയുടെ പത്രാധിപർ ജെ. മാത്യൂസ്. അമേരിക്കയിലെ മലയാളി എഴുത്തുകാരിൽനിന്നും കവിതകൾ ക്ഷണിച്ചുവരുത്തി, അവയിൽ നിന്നും ഏറ്റവും നല്ല കവിത തിരഞ്ഞെടുക്കുന്ന ചുമതല നിർവഹിക്കുന്നത്, പ്രശസ്‌ത കവിയും കൈരളി ടി വി യുടെ ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എൻ. പി . ചന്ദ്രശേഖരൻ, ജനനി മാസികയുടെ മുഖ്യ പത്രാധിപർ ജെ . മാത്യൂസ് എന്നിവർ നേതൃത്വം നൽകുന്ന ജൂറിയാണ്. സിന്ധു നായർ സോഫ്റ്റ് വെയർ രംഗത്തു പ്രവർത്തിക്കുന്നു.
ഭർത്താവ്, സന്തോഷ് നായർ സോഫ്റ്റ് വെയർ എൻജിനീയർ ആണ്. മക്കൾ- മീര, മാധവ്. നാട്ടിൽ അടൂർ ആണ് സ്വദേശം.അക്ഷരതീർഥം എന്ന ഓൺലൈൻ മലയാളം സ്‌കൂളിന്റെ സ്‌ഥാപകയും ( 2017 ) അദ്ധ്യാപികയുമാണ്. കഥകളും കവിതകളും ഒരുപോലെ ഇഷ്ടപ്പെടുന്നു. “ഒറ്റമരം പെൺമഴയോർമ്മകൾ ; ഹൃദയങ്ങൾ പറയുന്നത് എന്നീ പുസ്തകങ്ങളിൽ എഴുതിയിട്ടുണ്ട്. പ്രശസ്‌ത സാഹിത്യകാരൻ ശ്രീ. സേതുമാധവന്റ കഥകളെ ആസ്‌പദമാക്കി നിർമ്മിക്കപ്പെട്ട ചങ്ങബുഴ പാർക്ക് ;മോം ,എന്നീ ഹ്രസ്വചിത്രങ്ങൾക്കും മറ്റു നിരവധി മ്യൂസിക് വീഡിയോകൾക്കും വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട് . പ്രവാസി മലയാളികളിൽ കഥകളും നോവലുകളും വായിക്കുന്നവർ ഒട്ടേറെയുണ്ട് .എന്നിട്ടും, അവാർഡു നൽകി ആദരിക്കാൻ കൈരളിടിവി കവിതാ വിഭാഗം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നുള്ള ചോദ്യം പ്രസക്തമാണ്. അമേരിക്കയിൽ, മലയാള കവിതാരംഗത്തുള്ള കൈരളിടിവിയുടെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. മാന്പഴം എന്ന പേരിൽ കവിതക്കുള്ള റിയാലിറ്റി ഷോ അമേരിക്കയിൽ ആദ്യം അവതരിപ്പിച്ചത് കൈരളിടിവിയാണ്. കഥാപ്രസംഗത്തിന്റെ റിയാലിറ്റി ഷോയും ആദ്യം അവതരിപ്പിച്ചത് കൈരളിടിവി തന്നെ.
അമേരിക്കയിലെസുഖസൗകര്യങ്ങളിലും സാന്പത്തിക ഭദ്രതയിലും കഴിയുമ്പോഴും മലയാളികൾ ജന്മനാടിന്റെ സംസ്കാരവും ഗൃഹാതുരത്വവും നെഞ്ചിലേറ്റിയവരാണെന്ന് നമുക്കു കാണിച്ചുതന്ന, എല്ലാ കാലത്തേയും നല്ല പ്രവാസി ഹൃസ്വ സീരിയൽ ആയ അക്കരകാഴ്ചയുടെ സ്രഷ്ടാക്കളായ കൈരളിടിവി മലയാളികളുടെ സംസ്കാരത്തിന്റെ ആവിഷ്‌കാരമാണ്. കൈരളിടിവിയുടെ മുൻ അവാർഡുകൾ നേടിയ ഗീതാ രാജനും ഡോണ മയൂരയും പ്രവാസികളുടെ മികച്ച എഴുത്തുകാരാണ് . രണ്ടാമത് അവാർഡു സ്വീകരിച്ച ഡോണ മയൂരപറഞ്ഞത് കൈരളിടിവി നൽകിയ ഈ അവാർഡ് എന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന അംഗീകാരമായി ഞാൻ കരുതുന്നു എന്നാണ്. എന്റെ കവിത പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്. എല്ലാ പ്രശസ്‌ത ആനുകാലികങ്ങളിലും എന്റെ കവിത വന്നിട്ടുണ്ട്. സമാനമായ സന്തോഷമുള്ള കാര്യമാണ് കൈരളിടിവി യുടെ അംഗീകാരം എന്റെ ഉയിരിപ്പ് എന്ന കവിത തെരഞ്ഞെടുത്ത് അവാർഡുതന്നതിൽ കൈരളിടിവിയോടും അതിന്റെ അമേരിക്കയിലെ പ്രവർത്തകരോടും ഞാനെന്നും കടപ്പെട്ടിരിക്കുന്നു. ഈ അവാർഡുദാന പരിപാടിയോടനുബന്ധിച്ചു “നവ മാദ്ധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോണ മയൂരയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. കൂടാതെ , സാഹിത്യ , മാദ്ധ്യമ ,സംഘടനാ പ്രവർത്തകർ ആശംസകൾ അർപ്പിക്കുന്നു.പ്രശസ്ഥ ഗായകൻ തഹസിൻ മുഹമ്മദ് ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾ നിങ്ങൾക്കായി വേദിയിൽ ആലപിക്കുന്നു .
പ്രിയപ്പെട്ട എല്ലാ സ്നേഹിതരെയും കൈരളിടിവിയുടെ അവാർഡുദാന പരിപാടിയിലേക്ക് ഞങ്ങൾ സവിനയം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586 മനോഹർ തോമസ് -917 974 2670