സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വടംവലി മത്സരത്തില്‍ ട്രഷറി ജേതാക്കളായി

Spread the love

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ട്രഷറി ജേതാക്കളായി. ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച വടംവലി മത്സരം എഡിഎം എ കെ രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആവേശകരമായ വടംവലി മത്സരത്തില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രണ്ടാം സ്ഥാനവും, ജില്ലാ പഞ്ചായത്ത് മൂന്നാം സ്ഥാനവും, റവന്യൂ വകുപ്പ് നാലാം സ്ഥാനവും നേടി. മൊത്തം എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
വിജയികള്‍ക്കുള്ള സമ്മാനം മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് എന്‍ സരിത, കാസര്‍കോട് ആര്‍ടിഒ എ കെ രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ട്രഷറി സൂപ്രണ്ട്ഒ ടി ഗഫൂര്‍ എന്നിവര്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു . റിട്ടയേര്‍ഡ് അധ്യാപകന്‍ എ വി പവിത്രന്‍, സുഭാഷ് പുളുക്കൂല്‍ എന്നിവര്‍ വടംവലി മത്സരം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *