ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷം മെയ് ഏഴിന് നടത്തും. ക്യൂൻസ് ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈ അവന്യൂവിലെ ടൈസൺ സെന്ററിലായിരിക്കും ആഘോഷം നടക്കുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ അന്നാ ജോർജും സെക്രട്ടറി ജെസ്സി ജെയിംസും അറിയിച്ചു.
മാരകവ്യാധി സമൂഹത്തിനു ഏൽപ്പിച്ച വിഷമതകളിൽ അയവു വന്ന ഈ സമയം ഒരു ആഘോഷത്തിന് ഏറ്റവും ഉചിതമാണെന്നാണ് ഡോക്ടർ ജോർജ് പറയുന്നത്. ക്രൈമിയൻ യുദ്ധത്തിൽ പരുക്കേറ്റ പട്ടാളക്കാർക്ക് ആശ്വാസം നൽകുന്നതിനും ചികില്സിക്കുന്നതിനും അഭൂതപൂർവമായ വിഷമതകളെയാണ് 1854ൽ ഫ്ലോറെൻസ് നൈറ്റിങ്ങേൽ അതിജീവിച്ചത്. മുറിവ് ചികില്സിക്കുന്നതിനുള്ള ഡ്രെസ്സിങ്ങോ വൃത്തിയുള്ള തുണിക്കഷണങ്ങളോ നേഴ്സ് എന്ന പ്രൊഫെഷനോ ജോലി ചെയ്യാൻ സന്നദ്ധ പ്രവർത്തകരോ ഇല്ലാത്ത ഒരു സമയത്തു അറിവും പ്രതിബദ്ധതയും തന്റെ സ്വാധീനവും രാഷ്ട്രീയമായ ബന്ധങ്ങളും ഉചിതമായി ഉപയോഗിച്ചു ഒരുകൂട്ടം ആംഗ്ലിക്കൻ സഹോദരിമാരെയും കത്തോലിക്ക കന്യാസിമാരെയും സംഘടിപ്പിച്ചു യുദ്ധക്കളത്തിൽ കഠിനമായ സേവന സന്നദ്ധതയോടെ ഇറങ്ങിയ നൈറ്റിൻഗേലിന്റെ ജന്മദിനം ഇന്റർനാഷണൽ നഴ്സസ് ഡേ ആയി ലോക നഴ്സിംഗ് സമൂഹതോടൊപ്പം ആഘോഷിക്കുക ഇന്ത്യൻ നഴ്സസ് അസോസിയേഷന് ഏറ്റവും ഉത്തമവും ചാരിതാർത്യപരവും ആയ കാര്യം ആണ്. സേവനത്തിനുള്ള അംഗീകാരം, നഴ്സിംഗ് രംഗത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനം, നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് നഴ്സസ് ഡേ ആസൂത്രണം ചെയ്തിട്ടുള്ളത്.
ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യപ്രഭാഷണം നടത്തും. ന്യൂ യോർക്ക് ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷന്റെ നോർത്ത് സെൻട്രൽ റീജിയൻ ചീഫ് നഴ്സിംഗ് ഓഫീസർ ഡോക്ടർ നീന ഫിലിപ്പ് DHA, RN, FACHE, CENP, CCRN-K മുഖ്യാതിഥി ആയിരിക്കും. നഴ്സിംഗ് എക്സലൻസിനുള്ള ആദരണം, എസ്സേ മത്സര വിജയികൾക്കുള്ള അവാർഡ് ദാനം, സ്കോളർഷിപ് വിതരണം, നഴ്സുമാരുടെ കലാ നൃത്ത സംഗീത പ്രകടനം എന്നിവയാണ് മറ്റു പ്രധാന പരിപാടികൾ. ഉച്ചഭക്ക്ഷണം പ്രത്യേകിച്ച് ക്രമീകരിച്ചിട്ടുണ്ട്.
പത്തു മുതൽ രണ്ടു മണി വരെ നടക്കുന്ന ആഘോഷത്തിൽ ഏവർക്കും സ്വാഗതം എന്ന് ഐനാനി നേതൃത്വം അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡോക്ടർ അന്നാ ജോർജ് (6467326143), ഡോക്ടർ സോളിമോൾ കുരുവിള (9143092507), ജെസ്സി ജെയിംസ് (5166032024), ഡോളമ്മ പണിക്കർ (3475348592), ലൈസ്സി അലക്സ് (8453006339), ഏലിയാമ്മ മാത്യു (7183098615).
പോൾ ഡി പനയ്ക്കൽ [email protected] 347 330 0783