കാണാതായ വനിതയുടെ മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി

Spread the love

ഡാലസ് : ഡങ്കൻവില്ലയിൽ നിന്നു കാണാതായ മധ്യവയസ്കയുടെ മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ രീതിയിൽ ഡാലസിൽ ഡാലസിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജുനിത റോഡ്രിഗസിന്റെ (54) മൃതദേഹമാണു കണ്ടെത്തിയത് ഇതുമായി ബന്ധപ്പെട്ട് ക്ലിന്റർ ജോൺസ് എന്ന 65 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചാർജ് ചെയ്തു ഡാലസ് കൗണ്ടി ജയിലിൽ അടച്ചു. 1,500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഡങ്കൻവില്ല വീട്ടിൽ നിന്നാണ് ജുനിതയെ കാണാതായതെന്നു വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. ഇവർ സാധാരണയായി വീട്ടിൽ നിന്നു പോകുക പതിവാണെന്നും പിറ്റേദിവസം തിരിച്ചെത്താറുണ്ടെന്നും വീട്ടുകാർ പറഞ്ഞു. കാണാതായതിനു മൂന്നു ദിവസത്തിനു ശേഷം ഇവരുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെസ്റ്റ് ഡാലസിലെ നാവി അവന്യുവിൽ കണ്ടെത്തി. പിന്നീടു റോഡ്രിഗസിന്റെ വീട്ടിൽ നിന്നു മൂന്നു മൈൽ അകലെ സൗത്ത് ലഡ്‌ബെറ്റർ ഡ്രൈവിൽ ഇവരുടെ ശരീരം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ജുനിത കൊല്ലപ്പെട്ടതു വെടിയുണ്ട ശരീരത്തിൽ തുളച്ചു കയറിയിട്ടാണെന്നു കണ്ടെത്തി. കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചോ അറസ്റ്റ് ചെയ്ത വ്യക്തിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *